ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. ഫുട്ബോളിൽ മനുഷ്യസാധ്യമായ ഒട്ടുമിക്ക എല്ലാ നേട്ടങ്ങളും സ്വന്തം പേരിൽ ചാർത്തി എടുക്കുവാൻ ലയണൽ മെസ്സി എന്ന താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ക്ലബ്ബ് ഫുട്ബോളിൽ നേടാൻ കഴിയുന്നതിന്റെ പരമാവധി അദ്ദേഹം നേടിയപ്പോഴും അദ്ദേഹത്തിൻറെ സ്വപ്നങ്ങൾക്ക് മുനിൽ ഒരു വിലങ്ങുതടിയായി നിന്നത് സ്വന്തം രാജ്യത്തിനായി ഒരു അന്താരാഷ്ട്ര കിരീടം ഇല്ല എന്നതായിരുന്നു. എന്നാൽ ഈ കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ അർജൻറീന വിജയകിരീടം ചൂടിയതോടെ അതിനും ഒരു പരിസമാപ്തിയായി.
ഇനി ലയണൽ മെസ്സിയുടെ സ്വപ്നം ഒരു ലോകകപ്പ് എന്നത് മാത്രമാണ്. ആരെയും പ്രചോദിപ്പിക്കുന്ന ഒരു ജീവിതകഥയുടെ ഉടമ കൂടിയാണ് ലയണൽ മെസ്സി. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ
നമ്മുടെ ജീവിതത്തിൽ വേണ്ടത് എന്താണെന്ന് ലയണൽ മെസ്സിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
മെസ്സി തന്നെ അത് നമ്മോട് ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. നമ്മൾ കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കണം എങ്കിൽ നാം പലതും പരിത്യജിക്കേണ്ടി വരുമെന്നും അതിൽ കൂടുതൽ ദുഃഖിക്കാതെ നമ്മുടെ സ്വപ്‍നത്തിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താൽ വിജയം നമ്മളെ തേടി വരും എന്നത് സുനിശ്ചിതമാണെന്ന് ലയണൽ മെസ്സി നമ്മളോട് പറയുന്നു.
ഇതുതന്നെയാണ് മെസ്സിക്ക് ഭാവി തലമുറയ്ക്ക് നൽകുവാനുള്ള ഉപദേശവും സന്ദേശവും.