in

LOVELOVE

“റൊണാൾഡോയെ ശ്രദ്ദിക്കണം” -അത്‌ലറ്റിക്കോ മാഡ്രിഡിന് മുന്നറിയിപ്പുമായി ലുയിസ് സുവാരസ്‌…

“താൻ ഏത് തരത്തിലുള്ള കളിക്കാരനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുകയാണ്, യുണൈറ്റഡിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്, എല്ലായിപ്പോഴും ഇത്തരത്തിലുള്ള താരങ്ങളെ നമ്മൾ കൂടുതൽ ശ്രദ്ദിക്കണം.”

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ റൗണ്ടിലെ പ്രധാനപ്പെട്ട ഒരു മത്സരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും, ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള സൂപ്പർ പോരാട്ടം.

സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനോട് കൂടുതൽ ശ്രദ്ധ പുലർത്താൻ പറഞ്ഞിരിക്കുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തന്നെ സൂപ്പർ താരമായ ലൂയിസ് സുവാരസ്‌.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയുള്ള താരങ്ങളെയാണ് നമ്മൾ കൂടുതൽ ശ്രദ്ദിക്കേണ്ടതെന്നും, താൻ ഏത് തരത്തിലുള്ള താരമാണ് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും കാണിച്ചുകൊണ്ടേയിരിക്കുകയാണെന്നും ലൂയിസ് സുവാരസ്‌ പറഞ്ഞു.

“താൻ ഏത് തരത്തിലുള്ള കളിക്കാരനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുകയാണ്, യുണൈറ്റഡിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്, എല്ലായിപ്പോഴും ഇത്തരത്തിലുള്ള താരങ്ങളെ നമ്മൾ കൂടുതൽ ശ്രദ്ദിക്കണം. ” – മുണ്ടോ ഡിപ്പോർട്ടിവോയോട് സംസാരിക്കുമ്പോൾ ലൂയിസ് സുവാരസ്‌ പറഞ്ഞു.

അതേസമയം ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ നടക്കുന്ന പ്രീ-ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ സമയത്തു ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 37 വയസ്സാകും, പ്രായം വെറും അക്കങ്ങളാണ് എന്ന് കാണിച്ചു തന്നിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളിൽ തന്നെയാണ് ചുവന്ന ചെകുത്താന്മാരുടെ കിരീടസ്വപ്‌നങ്ങൾ…

കയ്ലിയൻ എംബാപ്പെ റൊണാൾഡോയെ അനുസ്മരിപ്പിക്കുന്നുവെന്ന് ഇബ്രാഹിമോവിച്ച്…

സച്ചിന് പോലും നിയന്ത്രണം നഷ്ടപ്പെട്ട മത്സരം, ക്രിക്കറ്റ് ലോകം ദർശിച്ച ഏറ്റവും ഐതിഹാസികമായ സ്ലെഡ്ജിങ്…