in

CryCry OMGOMG LOVELOVE LOLLOL AngryAngry

കരാർ പുതുക്കാതെ ലൂണ 😱

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരമാണ് അഡ്രയൻ ലൂണ. ഐ എസ് എൽ കണ്ട മികച്ച താരങ്ങളിൽ ഒരാളും. എന്നാൽ താരം നിലവിൽ പരിക്കിന്റെ പിടിയിലാണ്. താരത്തിന് ഈ സീസൺ നഷ്ടമായി കഴിഞ്ഞു.

ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിൽ നിഴലിച്ചു കഴിഞ്ഞു. ഇതിനോടകം നാല് മത്സരങ്ങൾ തുടർച്ചയായി ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടു. ഈ ഒരു സാഹചര്യത്തിൽ ലൂണയെ പറ്റി പ്രധാനപെട്ട ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

ലൂണയുടെ കരാറിനെ പറ്റിയാണ് അദ്ദേഹത്തിന്റെ അപ്ഡേറ്റ്.ലൂണ ഇത് വരെ കരാർ പുതുക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നിലവിൽ ലൂണക്ക് ബ്ലാസ്റ്റേഴ്‌സിൽ മെയ്‌ വരെ മാത്രമേ കരാറൊള്ളു.താരം കരാർ പുതുക്കുമെന്ന് പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

ലൂണയും ബ്ലാസ്റ്റേഴ്സും കരാർ പുതുക്കിയിട്ടില്ല, പ്രധാന അപ്ഡേറ്റ് നൽകി മാർക്കസ്😍🔥

കരിയറിലെ ഏറ്റവും വലിയ ദുരന്തം, ബ്ലാസ്റ്റേഴ്‌സ് കളിക്കാരും ലജ്ജിക്കുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി കോച്ച്