in ,

ലൂണയും ബ്ലാസ്റ്റേഴ്സും കരാർ പുതുക്കിയിട്ടില്ല, പ്രധാന അപ്ഡേറ്റ് നൽകി മാർക്കസ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ മത്സരത്തിൽ പഞ്ചാബ്എഫ്സിയോട് ഹോം സ്റ്റേഡിയത്തിൽ തോറ്റതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനും താരങ്ങൾക്കുമെതിരെ വരുന്നത്. അനായാസമായി വിജയിക്കാവുന്ന മത്സരമാണ് ലീഡ് നേടിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് 3 ഗോളുകൾ വഴങ്ങി പരാജയപ്പെട്ടത്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മത്സരം കാണാൻ നായകനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. പരിക്ക് കാരണം ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ കുറെ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ലൂണക്ക് ഈ സീസണിൽ ഇനി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനായെക്കില്ല.

അതേസമയം അഡ്രിയാൻ ലൂണയുടെ കേരള ബ്ലാസ്റ്റേഴ്സിലെ കരാർ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2027 വരെ താരത്തിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.

എന്നാൽ പ്രമുഖ മാധ്യമപ്രവർത്തകനായ മാർകസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം കരാർ പുതുക്കുന്നത് സംബന്ധിച്ച് ക്ലബ്ബും താരവും തമ്മിൽ ഇതുവരെ സൈൻ ചെയ്തിട്ടില്ല എന്നാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി  അഡ്രിയാൻ ലൂണ കരാർ പുതുക്കുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

മോശം പ്രകടനത്തെ തുടർന്ന് നിരാശ മനസിലാക്കി ആശാൻ

കരാർ പുതുക്കാതെ ലൂണ 😱