in ,

LOVELOVE CryCry OMGOMG LOLLOL

കരിയറിലെ ഏറ്റവും വലിയ ദുരന്തം, ബ്ലാസ്റ്റേഴ്‌സ് കളിക്കാരും ലജ്ജിക്കുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി കോച്ച്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നടന്ന തങ്ങളുടെ ഹോം സ്റ്റേഡിയത്തിലെ പോരാട്ടത്തിൽ എഫ്സി പഞ്ചാബിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഇവാൻ വുകോമനോവിച് ഏറെ നിരാശയാണ് പ്രകടിപ്പിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നടന്ന തങ്ങളുടെ ഹോം സ്റ്റേഡിയത്തിലെ പോരാട്ടത്തിൽ എഫ്സി പഞ്ചാബിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഇവാൻ വുകോമനോവിച് ഏറെ നിരാശയാണ് പ്രകടിപ്പിച്ചത്.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ വാക്കുകളിൽ നിരാശ പ്രകടമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിനു മുന്നോടിയാണ് എന്ന പ്രസ് കോൺഫറൻസിൽ സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ തന്റെ കരിയറിൽ ഉണ്ടായ ഏറ്റവും വലിയ തോൽവിയാണ് ഇതെന്ന് രൂക്ഷമായി വിമർശിച്ചു.

“ഒരു പരിശീലകനെന്ന നിലയിലോ അല്ലെങ്കിൽ താരം എന്ന നിലയിലോ എന്റെ കരിയറിൽ ഞാൻ ഇതുവരെ 4 മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ടിട്ടില്ല, പക്ഷെ ഇപ്പോൾ അത് സംഭവിച്ചു. ഇത് തീർത്തും ലജ്ജാകരമാണ്, കളിക്കാർക്കും ഇങ്ങനെ തോന്നുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്ക് മുന്നിൽ എട്ടുമത്സരങ്ങൾ ലീഗിൽ ബാക്കിയുണ്ട്, ഈ ശേഷിക്കുന്ന മത്സരങ്ങളിൽ എങ്ങനെയാണ് കളിക്കുന്നതെന്ന് നമുക്ക് നോകാം.” – ഇവാൻ പറഞ്ഞു.

  കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം  ചെന്നൈയിൻ എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിയുടെ മൈതാനത്ത് വച്ചാണ് ഈ മത്സരം അരങ്ങേറുന്നത്. തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിൽ തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കരാർ പുതുക്കാതെ ലൂണ 😱

ബ്ലാസ്റ്റേഴ്‌സ് തളരുമ്പോൾ മിന്നുന്ന പ്രകടനവുമായി ഗോകുലം കേരള