in ,

LOVELOVE CryCry

ബ്ലാസ്റ്റേഴ്‌സ് തളരുമ്പോൾ മിന്നുന്ന പ്രകടനവുമായി ഗോകുലം കേരള

ഐ ലീഗിൽ ഒന്നാം സ്ഥാനത്തു വരുന്ന ടീമുകൾക്ക് ഐഎസ്എല്ലിലേക്ക് നേരിട്ട് യോഗ്യത നേടാൻ കഴിയുമെന്നതിനാൽ വലിയ പോരാട്ടം നടക്കുന്നുണ്ട്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തും കിടക്കുന്ന ടീമുകൾ തമ്മിൽ ചെറിയ പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂവെന്നത് ഇതിന്റെ തെളിവാണ്. ഗോകുലം കേരളക്ക് ഈ കുതിപ്പ് തുടരാൻ കഴിഞ്ഞാൽ അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് യോഗ്യത നേടാമെന്ന പ്രതീക്ഷയുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ആദ്യത്തെ ലാപ്പിൽ മിന്നുന്ന പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഏഷ്യ കപ്പിന് ശേഷം നടത്തുന്ന പ്രകടനം എല്ലാം വളരെ മോശമായി പോവുകയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനകാരായിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ നാലാം സ്ഥാനത്താണ്.

ഐ എസ് എൽ ഷീൽഡ് സ്വന്തമാക്കുക എന്ന ബ്ലാസ്റ്റേഴ്‌സ് മോഹമാണ് ഇതോടെ ഇല്ലാതാവുന്നത്.ലൂണയുടെ പരിക്ക് പ്രധാന താരങ്ങളുടെ അഭാവം എല്ലാം ഇതിന് ബ്ലാസ്റ്റഴ്സിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ മോശം പ്രകടനം നടത്തുമ്പോൾ കേരളത്തിലെ മറ്റൊരു പ്രധാന ക്ലബായ ഗോകുലം കേരള ഐ ലീഗിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഐ ലീഗിലെ ആദ്യ പകുതിയിലെ അവസാനത്തെ ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതി ആരംഭിച്ചപ്പോൾ മറ്റൊരു ടീമിനെയാണ് കളിക്കളത്തിൽ കാണുന്നത്.

ഐ ലീഗിൽ ഒന്നാം സ്ഥാനത്തു വരുന്ന ടീമുകൾക്ക് ഐഎസ്എല്ലിലേക്ക് നേരിട്ട് യോഗ്യത നേടാൻ കഴിയുമെന്നതിനാൽ വലിയ പോരാട്ടം നടക്കുന്നുണ്ട്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തും കിടക്കുന്ന ടീമുകൾ തമ്മിൽ ചെറിയ പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂവെന്നത് ഇതിന്റെ തെളിവാണ്. ഗോകുലം കേരളക്ക് ഈ കുതിപ്പ് തുടരാൻ കഴിഞ്ഞാൽ അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് യോഗ്യത നേടാമെന്ന പ്രതീക്ഷയുണ്ട്.

കരിയറിലെ ഏറ്റവും വലിയ ദുരന്തം, ബ്ലാസ്റ്റേഴ്‌സ് കളിക്കാരും ലജ്ജിക്കുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി കോച്ച്

ലൂണയുടെ കാര്യത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റ് താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിട്ടില്ല