in ,

ലൂണയുടെ കാര്യത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റ് താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിട്ടില്ല

ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് മാധ്യമപ്രവർത്തകനായ മാർക്കസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം ഇതുവരെയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കരാർ നീട്ടുന്നത് സംബന്ധിച്ച് ലൂണയും ക്ലബ്ബും സൈൻ ചെയ്തിട്ടില്ല എന്നാണ്. അതിനാൽ തന്നെ ലൂണയുടെ കരാർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതുക്കുമെന്ന പ്രതീക്ഷകളാണ് നിലവിൽ ആരാധകരുടെ മനസ്സിലുണ്ടാവേണ്ടത്. ബ്ലാസ്റ്റേഴ്സിലെ കരാർ അവസാനിക്കുന്നതിനു മുൻപായി ലൂണയുടെ കരാർ ക്ലബ്ബ് പുതുക്കി നൽകുമെന്ന് പ്രതീക്ഷയുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരവും നായകനുമായ അഡ്രിയൻ ലൂണയുടെ കാര്യത്തിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്ന് മാർക്കസ് പറയുന്നു താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിട്ടില്ല.

തുടർച്ചയായി തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്‌സ് നിരാശയോടെ കളിക്കുമ്പോൾ ആരാധകർ ഏറെ മിസ്സ്‌ ചെയുന്നത് അവരുടെ സ്വന്തം ലൂണയെയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം അഡ്രിയൻ ലൂണയുടെ കരാർ 2027 വരെ കേരള ബ്ലാസ്റ്റേഴ്സ് നീട്ടിനൽകിയിരുന്നു എന്നാണ്. ഉറുഗ്വ സൂപ്പർതാരമായ ലൂണയുടെ കരാർ ബ്ലാസ്റ്റേഴ്സ് നീട്ടിനൽകി എന്ന വാർത്തകൾക്ക് പിന്നാലെ ആരാധകർക്ക് വളരെയധികം സന്തോഷമുണ്ടായിരുന്നു. എന്നാൽ നിലവിൽ വരുന്ന അപ്ഡേറ്റുകൾ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സന്തോഷങ്ങൾ കെടുത്തുകയാണ്.

ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് മാധ്യമപ്രവർത്തകനായ മാർക്കസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം ഇതുവരെയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കരാർ നീട്ടുന്നത് സംബന്ധിച്ച് ലൂണയും ക്ലബ്ബും സൈൻ ചെയ്തിട്ടില്ല എന്നാണ്. അതിനാൽ തന്നെ ലൂണയുടെ കരാർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതുക്കുമെന്ന പ്രതീക്ഷകളാണ് നിലവിൽ ആരാധകരുടെ മനസ്സിലുണ്ടാവേണ്ടത്. ബ്ലാസ്റ്റേഴ്സിലെ കരാർ അവസാനിക്കുന്നതിനു മുൻപായി ലൂണയുടെ കരാർ ക്ലബ്ബ് പുതുക്കി നൽകുമെന്ന് പ്രതീക്ഷയുണ്ട്.

ബ്ലാസ്റ്റേഴ്‌സ് തളരുമ്പോൾ മിന്നുന്ന പ്രകടനവുമായി ഗോകുലം കേരള

ആരാധകപ്രതീക്ഷയിലേക്ക് ഉയർന്നില്ല, സൂപ്പർ താരത്തിനെ കുറിച്ച് ആശാന് പറയാനുള്ളത് കേട്ടുനോക്കൂ😍🔥