കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരമാണ് അഡ്രയൻ ലൂണ. ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമാണ് അദ്ദേഹം. ഇതിനോടകം തന്നെ ലീഗ് ഇതിഹാസമായി അദ്ദേഹം മാറി കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ അദ്ദേഹത്തിനുള്ള സ്ഥാനം പറഞ്ഞു അറിയിക്കേണ്ടതില്ല.
ഇപ്പോൾ താരം ബ്ലാസ്റ്റേഴ്‌സ് വിടുകയാണ് എന്നാ തരത്തിൽ വാർത്തകൾ പുറത്ത് വരുകയാണ്. താരം മുംബൈ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹങ്ങൾ.ജനുവരി 31 ന്നാണ് ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം. സത്യത്തിൽ ഈ ട്രാൻസ്ഫർ നടക്കാൻ സാധ്യതയുണ്ടോ??
ഈ ട്രാൻസ്ഫർ നടക്കാൻ സാധ്യത തീരെ കുറവാണ്. ടീം വിട്ട ഗ്രേഗ് സ്റ്റുവർട്ടിന് പകരമാണ് മുംബൈ സിറ്റി ലൂണയേ എത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് തന്നെയാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.ലൂണക്ക് നിലവിൽ പരിക്ക് മൂലം ഈ സീസൺ നഷ്ടപെട്ടിരിക്കുകയാണ്.