in , , , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

വിദേശ സൂപ്പർ താരം ഐഎസ്എലിലേക്ക് തിരിച്ചെത്തുന്നു🔥; താരത്തെ സ്വന്തമാക്കിയത് വമ്പന്മാർ🥵…

ഇന്ത്യൻ ഫുട്ബോളിലെ വിന്റർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അപ്ഡേറ്റുകളാണ് രംഗത്ത് വരുന്നത്. ഇപ്പോളിത മുംബൈ സിറ്റി എഫ്സിയെ ബന്ധപ്പെട്ടൊരു ട്രാൻസ്ഫർ നീകത്തിന്റെ അപ്ഡേറ്റ് വന്നിരിക്കുകയാണ്.

ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം മുൻ എഫ്സി ഗോവയുടെ അറ്റാക്കിങ് മധ്യനിരതാരമായ ഐക്കർ ഗുരോത്‌ക്‌സേനയെ സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ സിറ്റി എഫ്സി.

പെർമനെന്റ് ട്രാൻസ്ഫർ നീക്കത്തിലൂടെയാണ് മുംബൈ ഐക്കർ ഗുരോത്‌ക്‌സേനയെ സ്വന്തമാക്കിയത്. മുംബൈ വിട്ട ഗ്രെഗ് സ്റ്റുവർട്ടിന് പകരക്കാരനെന്ന നിലയിലായിരിക്കും മുംബൈ താരത്തെ സ്വന്തമാക്കിയത്.

2022-23 സീസണിലായിരുന്നു ഐക്കർ ഗുരോത്‌ക്‌സേന ഇതിന് മുൻപ് ഗോവക്കൊപ്പം ഐഎസ്എൽ കളിച്ചത്. ആ സീസണിൽ താരം ഗോവക്ക്‌ വേണ്ടി 20 മത്സരങ്ങൾ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുന്നതാണ്.

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ താരങ്ങളെ മറ്റൊരു ടീം സൈൻ ചെയ്യനൊരുങ്ങുന്നു🥵🔥ട്രാൻസ്ഫർ അപ്ഡേറ്റ്സ് ഇതാ..

ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുന്നു 😱, വാർത്തയുടെ സത്യവസ്ഥ എന്ത്??..