in

ആഹ്ലാദിപ്പിൻ!!, ലൂണ അടുത്ത സീസണിലും ഇവിടെ തന്നെ കാണും 🔥🔥.

ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് അഡ്രയൻ ലൂണ. കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരവും അഡ്രയൻ ലൂണ തന്നെയാണ്. താരത്തിന്റെ പരിക്ക് എങ്ങനെ ബ്ലാസ്റ്റേഴ്‌സിനെ മാറ്റി മറിച്ചു എന്ന് കണ്ടതാണ്.അത് കൊണ്ട് തന്നെ ലൂണ ഇവിടെ തന്നെ തുടരണമെന്ന് ആരാധകർ അതിയായി ആഗ്രഹിച്ചിരുന്നു.

ലൂണ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത് 2021 ജൂണിലായിരുന്നു.ഒരു വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്.2022 ൽ രണ്ട് കൊല്ലത്തേക്ക് കൂടി ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന് കരാർ പുതുക്കി നൽകിയിരുന്നു. ഈ സീസണുകളിൽ പ്ലേ ഓഫിൽ എത്തിയാൽ ഒരു കൊല്ലത്തേക്ക് കൂടി ലൂണ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്നും അന്നത്തെ ആ കരാറിലുണ്ടായിരുന്നു.

ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുമോ എന്നാ ആശങ്ക ആരാധകരിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരാധകർക്ക് സന്തോഷം നൽകി കൊണ്ടാണ് ആ വാർത്ത പുറത്ത് വന്നത്. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ എത്തിയത് കൊണ്ട് ലൂണ ഒരു കൊല്ലത്തേക്ക് കൂടി ബ്ലാസ്റ്റേഴ്‌സ് തന്നെ തുടരും.

ലൂണ ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരും🔥!! ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ നീട്ടി; ആരാധകർക്ക്‌ ഇരട്ടി സന്തോഷ വാർത്ത🥵

പ്രശ്‍നങ്ങൾക്ക് പരിഹാരമാകുമോ? പ്ലേ ഓഫിൽ 25 കാരന് നിർണായക റോൾ നൽകാൻ ആശാൻ ?