in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പ്രശ്‍നങ്ങൾക്ക് പരിഹാരമാകുമോ? പ്ലേ ഓഫിൽ 25 കാരന് നിർണായക റോൾ നൽകാൻ ആശാൻ ?

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സിൽ ഒരുപാട് പ്രശ്‍നങ്ങളുണ്ട്. പ്രതിരോധത്തിലും മധ്യനിരയിലുമാണ് പ്രധാനമായും ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ. ഇതോടപ്പം ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ഗോൾ കീപ്പിംഗ് മേഖലയാണ്.

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സിൽ ഒരുപാട് പ്രശ്‍നങ്ങളുണ്ട്. പ്രതിരോധത്തിലും മധ്യനിരയിലുമാണ് പ്രധാനമായും ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ. ഇതോടപ്പം ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ഗോൾ കീപ്പിംഗ് മേഖലയാണ്.

ടീമിന്റെ ഫസ്റ്റ് ചോയിസ് ഗോൾ കീപ്പറായ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്തായതോടെ കരഞ്ജിത് സിംഗിനാണ് ഗോൾ വല കാക്കേണ്ട ജോലി ലഭിച്ചത്. എന്നാൽ കരഞ്ജിതിന്റെ പ്രകടനം പൂർണമായും തൃപ്തികരമല്ല.

കഴിഞ്ഞ 6 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ വല കാത്ത കരഞ്ജിത്തിന്റെ പ്രകടനം ആശ്വാസകരമല്ല. കൂടാതെ പ്ലേ ഓഫിനിറങ്ങുമ്പോൾ താരത്തിന്റെ പ്രകടനം ആരാധകർക്കും ടീമിനും ആശങ്കയാണ് താനും.

എന്നാൽ പ്ലേ ഓഫിൽ ഗോള വലയ്ക്ക് മുന്നിലെ നിർണായക റോൾ ആശാൻ ലാറ ശർമയ്ക്ക് നൽകാനുള്ള സാധ്യതകകൾ ഏറെ വർധിച്ചിരിക്കുകയാണ്. നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്നത് മുന്നോടിയായുള്ള പ്രസ് മീറ്റിൽ ഇവാൻ ആശാനൊപ്പം ലാറ ശർമയും ഉണ്ടാവും. ആദ്യമായാണ് പ്രസ് മീറ്റിൽ ലാറ ശർമ അച്ഛനൊപ്പം എത്തുന്നത് എന്നതിനാൽ നാളെത്തെ മത്സരത്തിൽ താരത്തിന് ആദ്യമായി ബ്ലാസ്റ്റേഴ്‌സ് നിരയിൽ അവസരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ഇനിയുള്ള രണ്ട് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങളെ മാത്രമായിരിക്കും ഇറക്കുക എന്ന് ആശാൻ നേരത്തെ വ്യകത്മാക്കിയതാണ്. ഇനിയുള്ള മത്സരം ജയിച്ചാലും തോറ്റാലും ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കില്ല എന്നതിനാൽ ഇത് വരെ അവസരം ലഭിക്കാത്ത താരങ്ങൾക്ക് അവസാന രണ്ട് മത്സരങ്ങളിൽ അവസരം ലഭിക്കും.ലാറ ശര്മയ്ക്കും ഈ വഴിയിൽ തന്നെ അവസരം ലഭിക്കും. ഈ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാൽ ഏറെ നിർണായകമായ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റ് ഗോൾ വല കാക്കാൻ ഈ 25 കാരനുണ്ടാവും.

ആഹ്ലാദിപ്പിൻ!!, ലൂണ അടുത്ത സീസണിലും ഇവിടെ തന്നെ കാണും 🔥🔥.

ആരാധക പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിക്കളത്തിൽ🔥; എതിരാളികൾ കൊളമ്പിയൻ വമ്പന്മാർ…