in , ,

LOVELOVE OMGOMG

ആരാധക പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിക്കളത്തിൽ🔥; എതിരാളികൾ കൊളമ്പിയൻ വമ്പന്മാർ…

നിലവിൽ പ്രമുഖ സ്പോർട്ട്സ് മാനേജ്‌മെന്റ് ടീമായ ഡീപോർട്ടസ് ആൻഡ് ഫിനാൻസാസ് അവതരിപ്പിക്കുന്ന ട്വിറ്റർ ലോകകപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കം. കൊളമ്പിയൻ വമ്പന്മാരായ മില്ലോനാരിയോസ് എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളികൾ.

സോഷ്യൽ മീഡിയ വഴി ക്ലബുകളുടെ ആരാധകരെ കേന്ദ്രീകരിച്ചു നടത്തുന്ന ടൂർണമെന്റിൽ വോട്ടിംഗ് വഴിയായിരിക്കും വിജയിയെ കണ്ടെത്തുക. ഡീപോർട്ടസ് ആൻഡ് ഫിനാൻസാസിന്റെ ഒഫീഷ്യൽ ട്വിറ്റെർ പേജിലാണ് വോട്ടിംഗ് നടക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനായി വോട്ട് ചെയ്യേണ്ട ലിങ്കിതാ..

വെള്ളിയാഴ്ച വൈകുനേരം അഞ്ച് മണി മുതൽ ശനിയാഴ്ച അഞ്ച് മണി വരെയായിരിക്കും വോടിംഗ് നടക്കുക. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറിനെ ബ്ലാസ്റ്റേഴ്‌സ വീഴ്ത്തിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിനും അൽ നാസറിനും മില്ലോനാരിയോസിനും പുറമെ മാഞ്ചസ്റ്റർ സിറ്റി ബ്രസീലിയൻ ഫുട്ബോൾ ക്ലബായ ബോട്ടഫോഗോ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്‌സുള്ളത്.

പ്രശ്‍നങ്ങൾക്ക് പരിഹാരമാകുമോ? പ്ലേ ഓഫിൽ 25 കാരന് നിർണായക റോൾ നൽകാൻ ആശാൻ ?

ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിക്ക് പരിക്ക്;രണ്ട് മത്സരം നഷ്ടമാവും.