in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ലൂണ ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരും🔥!! ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ നീട്ടി; ആരാധകർക്ക്‌ ഇരട്ടി സന്തോഷ വാർത്ത🥵

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതൽ തിരച്ചടിയായത് ക്യാപ്റ്റൻ അഡ്രിയൻ ലൂണയുടെ പരിക്കാണ്. നിലവിൽ താരം പരിക്കിൽ നിന്ന് മുക്തനായി ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഇപ്പോളിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ബന്ധപ്പെട്ടൊരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം അഡ്രിയൻ ലൂണ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കിയിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്തോടെ താരത്തിന്റെ കരാർ തനിയെ പുതുക്കുകയായിരുന്നു. 2025 വരെയാണ് താരത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള പുതിയ കരാർ. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഇതൊരു സന്തോഷകരമായ വാർത്ത തന്നെയാണ്.

https://youtu.be/i7SuphNqtII?si=ttsGxoVBhCFGnKSB

നിലവിലെ സീസണിൽ താരം വരാൻ പോവുന്ന നോർത്ത് ഈസ്റ്റിനെതിരെയും ഹൈദരാബാദിനെതിരെയുള്ള ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങളിൽ കളിക്കില്ല. പക്ഷെ പിന്നീട് വരുന്ന പ്ലേ മത്സരത്തിൽ താരം കളിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഇവാനാശാൻ മാധ്യമങ്ങളോട് പറഞ്ഞത്.

പ്രീമിയർ ലീഗ് ക്ലബ്ബുകളെ പിന്നിലാക്കി നമ്മുടെ ബ്ലാസ്റ്റേഴ്‌സ്

ആഹ്ലാദിപ്പിൻ!!, ലൂണ അടുത്ത സീസണിലും ഇവിടെ തന്നെ കാണും 🔥🔥.