in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പ്രീമിയർ ലീഗ് ക്ലബ്ബുകളെ പിന്നിലാക്കി നമ്മുടെ ബ്ലാസ്റ്റേഴ്‌സ്

പറയാൻ കിരീടങ്ങളൊന്നുമില്ലെങ്കിലും ആരാധകരുടെ കാര്യത്തിൽ വരെ ലെവലാണ് ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല. സോഷ്യൽ മീഡിയയ്ക്കകത്തും പുറത്തും ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇന്ത്യയിൽ തന്നെ മികച്ച് നിൽക്കുന്നവരാണ്.

പറയാൻ കിരീടങ്ങളൊന്നുമില്ലെങ്കിലും ആരാധകരുടെ കാര്യത്തിൽ വരെ ലെവലാണ് ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല. സോഷ്യൽ മീഡിയയ്ക്കകത്തും പുറത്തും ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇന്ത്യയിൽ തന്നെ മികച്ച് നിൽക്കുന്നവരാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ കാര്യത്തിൽ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നമ്മുടെ ബ്ലാസ്റ്റേഴ്‌സ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള ഫുട്ബോൾ ക്ലബ്ബുകളിൽ ലോകത്തിൽ തന്നെ 43 ആം സ്ഥാനത്താണ് നമ്മുടെ ബ്ലാസ്റ്റേഴ്‌സ്. ഈയൊരു നേട്ടം കരസ്ഥമാക്കുന്ന ഏക ഇന്ത്യൻ ഫുട്ബോൾ ക്ലബും ബ്ലാസ്റ്റേഴ്‌സ് മാത്രമാണ്.

ഇൻസ്റ്റാഗ്രാമിൽ 153 മില്യൺ ഫോളേഴ്‌സുള്ള റയൽ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമൻ. ബാഴ്സലോണ, പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് പട്ടികയിൽ റയലിന് പിന്നിലുള്ളത്. 3.8 മില്യൺ ഫോളോവെഴ്‌സുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ 43 ആം സ്ഥാനത്താണ്,

പ്രീമിയർ ലീഗ് ക്ലബുകളായ വോൾഫ്സ്, ക്രിസ്റ്റൽ പാലസ്, എവർടൺ, ന്യൂ കാസ്റ്റിൽ യുണൈറ്റഡ് എന്നിവർ പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് പിന്നിലാണ്. യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ ഒന്നായ ബുണ്ടസ്ലീഗയിലെ ചാമ്പ്യന്മാരാവുന്ന ബയേൺ ലവർകൂസൻ പോലും ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് പിറകിലാണ്.

കളത്തിന് പുറത്ത് എന്നും നേട്ടങ്ങൾ സ്വന്തമാക്കുന്ന ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ച് മറ്റൊരു നേട്ടം കൂടിയാണ് ഇൻസ്റ്റഗ്രാമിൽ ഈ നേട്ടം.

സന്തോഷ വാർത്ത പ്ലേ ഓഫ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഇലവനിൽ ലൂണ ഉണ്ടാവും

ലൂണ ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരും🔥!! ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ നീട്ടി; ആരാധകർക്ക്‌ ഇരട്ടി സന്തോഷ വാർത്ത🥵