in

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണയും പകരക്കാരൻ ആർസേനൽ അക്കാഡമിയിൽ നിന്ന് എന്ന് റിപ്പോർട്ടുകൾ.

ജനുവരി ട്രാൻസഫർ വിൻഡോ നിലവിൽ ഓപ്പൺ ആണ്. ബ്ലാസ്റ്റേഴ്‌സ് ഇത് വരെ ഒരു ബിസിനസ്‌ പോലും നടത്തിയിട്ടില്ല. യുവ താരങ്ങൾ ടീം വിടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മാത്രമല്ല ലൂണക്ക് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് തേടുന്നുമുണ്ട്.

പല റിപ്പോർട്ടുകളും ഇതിനെ പറ്റി പുറത്ത് വരുന്നുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ സ്വന്തമാക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഉറപ്പ് വരുത്തിയതാണ്. മിഡ്‌ ഫീൽഡർ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ വ്യക്തമാക്കിട്ടുണ്ട്.

എന്നാൽ ഇപ്പോൾ പുതിയ ഒരു റിപ്പോർട്ട്‌ പുറത്ത് വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ആർസേനൽ അക്കാഡമി പ്രോഡറ്റായ ജോൺ ടോറലിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ട്‌.അറ്റാക്കിങ് മിഡ്‌ ഫീൽഡാണ് താരത്തിന്റെ പൊസിഷൻ.28 വയസാണ് പ്രായം. താരം നിലവിൽ കളിക്കുന്ന ടീമിൽ കരാർ തീർന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആദ്യ കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന് ഒഡീഷെയിലേക്ക്

ലൂണയുടെ പകരക്കാരൻ അങ്ങ് മെസ്സിയുടെ നാട്ടിൽ നിന്നും ബ്ലാസ്റ്റേഴ്സിൽ എത്തുന്നു