അഡ്രിയൻ ലൂണ ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളാണ് ലൂണയുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ യാത്രയിൽ വലിയ തിരിച്ചടി ഉണ്ടാകാതെ ടീമിനെ നോക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.
ഈ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഏറ്റവും മികച്ച താരത്തെ സ്വന്തമാകാൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു പരിശ്രമിക്കുന്നത് എന്നും മനസിലാക്കാൻ സാധിക്കും.
ഇന്നു പുറത്തു വരുന്ന അഭ്യൂഹങ്ങളിൽ പ്രധാനി സാക്ഷാൽ ലയണൽ മെസിയുടെ നാടായ റൊസാരിയോയിൽ ജനിച്ച താരമായ മാറ്റിയാസ് നാഹ്വലാണ്. റൊസാരിയോയിലാണ് ജനിച്ചതെങ്കിലും സ്‌പാനിഷ് പൗരത്വം സ്വീകരിച്ച താരം സ്പെയിനിലെ നിരവധി ക്ലബുകളിൽ കളിച്ചിട്ടുണ്ട്. അതിൽ ബാഴ്‌സലോണയുടെ ബി ടീമും ഉൾപ്പെടുന്നു. വിയ്യാറയൽ അക്കാദമിയിലൂടെയാണ് താരം ഉയർന്നു വരുന്നത്.
അതുകൊണ്ടു തന്നെ അഡ്രിയാൻ ലൂണയുടെ പകരക്കാരനായി അതിനൊത്ത ഒരു താരത്തെയാണ് ടീം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. എന്നാൽ ജനുവരി ട്രാൻസ്‌ഫർ ജാലകം ആയതിനാൽ തന്നെ ഇക്കാര്യത്തിൽ ഒരുപാട് പ്രതിബന്ധങ്ങളെ ബ്ലാസ്റ്റേഴ്‌സ് മറികടക്കാനുണ്ട്.