കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രയൻ ലൂണക്ക് പരിക്ക് മൂലം ഈ സീസൺ നഷ്ടപെടുമെന്നാണ് പറയപെടുന്നത്. താരത്തിന്റെ ഇഞ്ചുറിയെ പറ്റിയുള്ള അപ്ഡേറ്റ് ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ട് കഴിഞ്ഞു. എന്നാൽ എത്ര നാൾ ലൂണക്ക് നഷ്ടമാവുമെന്ന് ഈ അപ്ഡേറ്റിൽ ഇല്ല. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ലൂണക്ക് ഈ സീസൺ നഷ്ടമാവും.
ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് ഒരു ഉറുഗ്വേ താരത്തെയാണ്.34 വയസാണ് താരത്തിന്റെ പ്രായം.നിക്കൊളസ് ലോഡിയേറോ എന്നാ താരത്തിന്റെ പേര്. അറ്റാക്കിങ് മിഡ് ഫീൽഡാണ് പൊസിഷൻ.
നിലവിൽ താരം മേജർ സോക്കർ ലീഗിലാണ് കളിക്കുന്നത്.മേജർ ലീഗ് സോക്കറിൽ നിലവിൽ 33 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.1 ഗോൾ അദ്ദേഹം അടിച്ചിട്ടുണ്ട്. കൂടാതെ അഞ്ചു അസ്സിസ്റ്റും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.താരത്തിന്റെ കരാർ ഡിസംബർ 31 ന്ന് മേജർ ലീഗ് സോക്കർ ലീഗ് ക്ലബ്ബുമായി അവസാനിക്കും. അത് കൊണ്ട് തന്നെ താരത്തെ ലോനിൽ ടീമിലെത്തിക്കാനാവും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.