കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണയുടെ പരിക്കാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് തലവേദനയായത് ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന താരമാണ് നിലവിൽ അഡ്രിയൻ ലൂണ.ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഈ ഉറുഗ്യകാരൻ.
നിലവിൽ പരിക്ക് കാരണം താരത്തിന് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നത് കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മുന്നോട്ടുള്ള പ്രയാണത്തിൽ അത് തിരിച്ചടിയാകും.
ഈ സീസണിൽ ഇനി ലൂണ കളിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു മികച്ച വിദേശ താരത്തെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്കാണ് ഒരു മിന്നും താരത്തെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്. അതുമായി ബന്ധപ്പെട്ട ഒരു റൂമർ ഇപ്പോൾ പുറത്തേക്ക് വന്നു കഴിഞ്ഞു.
അതായത് ഉറുഗ്വൻ സൂപ്പർതാരമായ നിക്കോളാസ് ലൊദെയ്റോയെ കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ട്.എന്നാൽ ചില്ലറക്കാരനല്ല ഇദ്ദേഹം.ഉറുഗ്വയുടെ ദേശീയ ടീമിന് വേണ്ടി അറുപതോളം മത്സരങ്ങൾ കളിച്ചിട്ടുള്ള സൂപ്പർതാരമാണ് ഇദ്ദേഹം. 34കാരനായ ഈ താരം ഇപ്പോൾ അമേരിക്കൻ ലീഗിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.