ഇന്ത്യൻ സൂപ്പർ ലീഗിൽ 10 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 20 പോയിന്റുമായി പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഒന്നാം സ്ഥാനക്കാരായ എഫ്സി ഗോവക്കൊപ്പം തുല്യ പോയിന്റ് ആണെങ്കിലും ഗോൾ വ്യത്യാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതാണ്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ അഡ്രിയൻ ലൂണ കളിച്ചിരുന്നില്ല. കാൽമുട്ടിനേറ്റ പരിക്കു കാരണമാണ് സൂപ്പർ താരം കളിക്കാതിരുന്നത്, എന്നാൽ ലൂണയുടെ ഈ പരിക്ക് കാരണം സൂപ്പർ താരത്തിന് ഈ ഐഎസ്എൽ സീസൺ മുഴുവനും പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനും സൂപ്പർ താരവുമായ അഡ്രിയാൻ ലൂണക്ക് പകരമായി ബ്ലാസ്റ്റേഴ്‌സ് പുതിയൊരു ഫോറിൻ താരത്തിനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. അഡ്രിയാൻ ലൂണക്ക് മാസങ്ങളോളം വിശ്രമം വേണമെന്നതിനാലാണ് പകരം മറ്റൊരു താരത്തിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമമെന്ന് ട്രാൻസ്ഫർ റൂമറുകൾ.
അതേസമയം നേരത്തെ പരിക്ക് പറ്റിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ താരം ജോഷുവ സോറ്റീരിയോ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ കുറവാണെന്നുമാണ് റിപ്പോർട്ട്. എന്തായാലും അഡ്രിയാൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് നൽകുന്നത് വമ്പൻ തിരിച്ചടിയാണ്.