in , , , ,

LOVELOVE LOLLOL

ലൂണ അല്ലാണ്ട് ആര്🔥; ബ്ലാസ്റ്റേഴ്‌സിൽ പുതിയൊരു നേട്ടം കൂടി കൈവരിച്ച് മജീഷ്യൻ… മികച്ച തീരുമാനമെന്ന് ആരാധകർ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ വളരെയധികം വാശിയോടെ മുന്നേറുകയാണ്. ആദ്യ അഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ മൂന്ന് വിജയവും…….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ വളരെയധികം വാശിയോടെ മുന്നേറുകയാണ്. ആദ്യ അഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ മൂന്ന് വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ തന്നെ ബ്ലാസ്റ്റേഴ്‌സുണ്ട്.

നിലവിൽ ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിരിക്കുന്നത് ക്യാപ്റ്റൻ അഡ്രിയൻ ലൂണയാണ്. ഇപ്പോഴിത്ത ഒക്ടോബർ മാസത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച താരമായി ആരാധകർ അഡ്രിയൻ ലൂണയെ തിരഞ്ഞെടുത്തയിരിക്കുകയാണ്.

ട്വിറ്റെർ വഴി നടത്തിയ പോളിംഗിലൂടെയാണ് ആരാധകർ ലൂണക്ക് വേണ്ടി വോട്ട് ചെയ്തത്. ഒക്ടോബർ മാസത്തിൽ താരം നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും ഒരു അസ്സിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം 80% പാസ്സിങ് അക്വേറസിയും താരം നടത്തിയിരുന്നു. എന്തുകൊണ്ടും ഒക്ടോബർ മാസത്തിലെ മികച്ച താരമായി അഡ്രിയൻ ലൂണയെ തിരഞ്ഞെടുക്കാൻ, കേൾപ്പുള്ള പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവച്ചത്. വരാൻ പോക്കുന്ന മത്സരങ്ങളിൽ ഇതിലും മികച്ച പ്രകടനം താരം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകറുള്ളത്.

ലൂണ ബ്ലാസ്റ്റേഴ്സ് വിടുമോ ആശാന്റെ മറുപടി ഇതാ

ആശാന്റെ പ്രത്യേകത അതാണ്; ഇവാൻ ആശാനെ പറ്റി ലൂണ പറഞ്ഞത് കേട്ടോ