in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആശാന്റെ പ്രത്യേകത അതാണ്; ഇവാൻ ആശാനെ പറ്റി ലൂണ പറഞ്ഞത് കേട്ടോ

തന്റെ പ്രിയ പരിശീലകനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ലൂണ. ആശാൻ കളിക്കാരെ ഉപയോഗിക്കുന്ന രീതിയും ആശാന് ടീമിനോടുള്ള സമീപനവുമാണ് ലൂണാ വെളിപ്പെടുത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ രാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ആരാധകർ ഉത്തരം നൽകുക ‘ഇവാൻ വുകമനോവിച്ച്’ എന്നായിരിക്കും. ഇനി രാജകുമാരൻ ആരാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ‘അഡ്രിയാൻ ലൂണ’ എന്നായിരിക്കും. കഴിഞ്ഞു മൂന്ന് സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ ജീവനും ജീവനാഡിയുമാണ് ആശാനും ലൂണയും.

ഇപ്പോഴിതാ, തന്റെ പ്രിയ പരിശീലകനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ലൂണ. ആശാൻ കളിക്കാരെ ഉപയോഗിക്കുന്ന രീതിയും ആശാന് ടീമിനോടുള്ള സമീപനവുമാണ് ലൂണാ വെളിപ്പെടുത്തിയിരിക്കുന്നത്.

ഏത് പ്രതിസന്ധിഘട്ടത്തിലും ആശാൻ ശാന്തനാണെന്നും ശുഭാപ്തി വിശ്വാസമാണ് ഇവാൻ വുകമനോവിച്ചിന്റെ മുഖമുദ്രയെന്നും ലൂണ പറയുന്നു.

‘കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചു. എന്നാൽ പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് പരാജയമായിരുന്നു ഫലം. എന്നാൽ ആ സമയത്ത് പോലും ആശാൻ ശാന്തനായിരുന്നുവെന്നും ശുഭാപ്തി വിശ്വാസം കൈവിട്ടില്ലെന്നും ലൂണ തന്റെ പ്രിയ പരിശീലകനെ പറ്റി പറയുന്നു.

ആശാന്റെ ശാന്തമായ സ്വഭാവം കളിക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും കളത്തിൽ താരങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന പരിശീലകനാണ് ഇവാനെന്നും ലൂണ പറഞ്ഞു.

ലൂണ അല്ലാണ്ട് ആര്🔥; ബ്ലാസ്റ്റേഴ്‌സിൽ പുതിയൊരു നേട്ടം കൂടി കൈവരിച്ച് മജീഷ്യൻ… മികച്ച തീരുമാനമെന്ന് ആരാധകർ..

PC ഷെഡ്യൂൾ ചെയ്തു… ഇവാനാശനൊപ്പം ബ്ലാസ്റ്റേഴ്‌സിനായിയെത്തുക സൂപ്പർ താരം…