in , ,

LOVELOVE LOLLOL

സ്വന്തം ശരീരത്തേക്കാൾ വലുതാണ് ലൂണക്ക് ബ്ലാസ്റ്റേഴ്‌സ്..

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരമാണ് അഡ്രയൻ ലൂണ. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും അദ്ദേഹം അത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ചെന്നൈയിനെതിരെയുള്ള മത്സരത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല.1-3 ന്ന് പുറകിൽ പോയ ടീമിനെ സമനിലയിലേക്ക് എത്തിച്ചത് നായകൻ നൽകിയ ഊർജമാണ്.

ചെന്നൈയിനെതിരെയും പതിവ് പോലെ ലൂണ കളം നിറഞ്ഞു. ഗ്രൗണ്ടിൽ എല്ലായിടത്തും അദ്ദേഹത്തെ കണ്ടു. പേപ്രയുടെ മനോഹരമായ ഗോളിന് അസ്സിസ്റ്റ്‌ നൽകിയതും ലൂണ തന്നെയാണ്. എന്നാൽ ഇന്നലെ ഈ സീസണിൽ ആദ്യമായി ഇവാൻ ലൂണയേ സബ് ചെയ്തു.

ഇതിന് കാരണം കൃത്യമായി വെളുപ്പെടുത്തുകയാണ് ആശാൻ.കഴിഞ്ഞ രണ്ട് ദിവസം അദ്ദേഹത്തിന് പനിയായിരുന്നു. ഒരു ട്രെയിനിങ് സെഷൻ അദ്ദേഹത്തിന് നഷ്ടമായിരുന്നു..പക്ഷെ അദ്ദേഹത്തിന്റെ മെന്റാലിറ്റി അത്രമേൽ മികച്ചതാണെന്നും ആശാൻ കൂട്ടിച്ചേർത്തു.

എവേ സ്റ്റാൻഡിൽ പോലീസ് കൃത്യമായി ഇടപെട്ടത് കൊണ്ട് വമ്പൻ ദുരന്തം ഒഴിവായി, സംഭവം ഇതാണ്…

ഡയസ് അറിയാതെ പോയതും മുറേക്ക് അറിയാവുന്നതും ഈ ആരാധകരുടെ വിലയാണ്..