in , ,

സഞ്ചുവിന്റെഈ അവസ്ഥയ്ക്ക് കാരണം മലയാളികളോ?; തുറന്നടിച്ച് മുൻ കോച്ച്

ഒരു സമയത്ത് മലയാളികൾ മാത്രമാണ് സഞ്ജുവിന് വേണ്ടി വാദിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഇന്ത്യയിലെ എല്ലാക്രിക്കറ്റ് ആരാധകരും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ സഞ്ജു സാംസണെ തഴയുന്നതിൽ വ്യത്യസ്ത പ്രതികരണവുമായി എത്തിയിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാലപരിശീലകനായ ബിജു .

അവസരം കിട്ടുമ്പോഴൊക്കെ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിലുള പ്രതിഷേധം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കുണ്ട്. പ്രത്യേകിച്ച് മോശം ഫോമിലുള്ള ഋഷഭ് പന്തിന് തുടരെ തുടരെ അവസരങ്ങൾ നൽക്കുമ്പോഴാണ് സഞ്ജുവിനെ ഇപ്പോഴും സൈഡ് ബെഞ്ചിൽ ഇരുത്തുന്നത് എന്നുള്ളത് തന്നെയാണ് പ്രതിഷേധങ്ങൾക്ക് ശക്തി വർധിക്കാനുള്ള കാരണം.

ഒരു സമയത്ത് മലയാളികൾ മാത്രമാണ് സഞ്ജുവിന് വേണ്ടി വാദിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഇന്ത്യയിലെ എല്ലാക്രിക്കറ്റ് ആരാധകരും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ സഞ്ജു സാംസണെ തഴയുന്നതിൽ വ്യത്യസ്ത പ്രതികരണവുമായി എത്തിയിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാലപരിശീലകനായ ബിജു .

ബി സി സി ഐ യുടെ ശത്രുവായി സഞ്ജുവിനെ മാറ്റിയത് മലയാളി ആരാധകരാണ് എന്നാണ് സഞ്ജുവിന്റെ ബാല്യകാല പരിശീലകൻ പറയുന്നത്. സഞ്ജുവിനെ ബി സി സി ഐ യുടെ ശത്രുവാക്കുന്ന തരത്തിലേക്കുളള മലയാളി ആരാധകരുടെ ഇടപെടൽ തനിക്ക് ഇഷ്ടപ്പെടുന്നില്ലായെന്നും അനാവശ്യമായി പന്തിനെ ഇകഴ്ത്തുകയും ഇക്കൂട്ടർ ചെയ്യുന്നുണ്ട്. രാഷ്ട്രീയമായിട്ടാണ് കേരളത്തിലെ രാഷ്ട്രീയക്കാർ ക്രിക്കറ്റിനെ കാണുന്നത്.അതിന് സഞ്ജു ഇരയാവുകയാണെന്നുമാണ് സഞ്ജുവിന്റെ ബാല്യകാല കോച്ചായ ബിജു പറയുന്നത്.

സഞ്ജുവിനെ അവഗണിക്കുന്നുവെന്ന് പറയുമ്പോഴും ലക്ഷ്മണനെപ്പോലെയുള്ള ഒരു പരിശീലകൻ അത്തരത്തിൽ ഒരു താരത്തെ മാത്രം ലക്ഷ്യം വെച്ച് അവഗണിക്കുകയില്ലായെന്ന് താൻ കരുതുന്നതായി ബാല്യകാല കോച്ച് പറയുന്നുണ്ട്. പന്തിനെ അനാവശ്യമായി സമൂഹമാധ്യമങ്ങളിൽ മലയാളികൾ വിമർശിക്കാറുണ്ട് എന്നും കഴിഞ്ഞ ഒരു പാട് കാലങ്ങളായി ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്ന താരമാണ് പന്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സഞ്ജുവിനെ ആദ്യഇലവനിൽ ഉൾപ്പെടുത്തണമെന്ന് ഒരു സമയത്ത് മലയാളി ആരാധകർ ആവശ്യപ്പെട്ടത് അദ്ദേഹം മലയാളി ആയതിനാലാണെന്നും വാദിക്കാമെങ്കിലും പക്ഷെ, ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മുഴുവനും സഞ്ജുവിന് വേണ്ടി ആവശ്യമുയർത്തുന്നുണ്ട് എന്നും ചിലർ കോച്ചിന് മറുപടിയായി നൽകുന്നുണ്ട്.

തുടർതോൽവികൾക്ക് ശേഷമുള്ള തുടർവിജയങ്ങളുടെ രഹസ്യമെന്ത്?; ബ്ലാസ്റ്റേഴ്സിന്റെ മാറ്റത്തിനെ കുറിച്ച് ഇവാൻ ആശാൻ പറയുന്നു

ഫ്രാൻസും പോർച്ചുഗലും സെമിയിലെത്തില്ല; ഖത്തറിലെ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് ലൂയിസ് ഫിഗോ