ഈ സീസൺ ഐഎസ്എല്ലിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായിരുന്നു. ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 3-1 എന്ന സ്കോർലൈനിൽ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായ മൂന്ന് തോൽവികളാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടിവന്നത്.
എന്നാൽ ആ മൂന്നു തോൽവിക്ക് ശേഷം ഹാട്രിക് വിജയം നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ട്രാക്കിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മൂന്ന് തുടർ വിജയങ്ങളിൽ ഏറ്റവും ശ്രദ്ധേയം എഫ് സി ഗോവ, ഹൈദരാബാദ് എഫ് സി, എന്ന ശക്തരായ ടീമുകളെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി എന്നുള്ളതാണ്. ഇപ്പോഴിതാ തുടർതോൽ ൾവിഗൾക്ക് ശേഷമുള്ള തുടർ വിജയങ്ങളെ പറ്റി പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച്.
ALSO READ: ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കം
വുക്മനോവിച്ചിൻ്റെ ടാക്ടിക്സുകൾ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ തിരിച്ചുവരാൻ സഹായിച്ചത്. എന്നാൽ ടാക്ടിക്സിലെ മാറ്റം മാത്രമല്ല ടീമിൻ്റെ മനസ്ഥിതിയും മാറിയിട്ടുണ്ട്. ഈ മനസ്ഥിതി തന്നെയാണ് ഈ വിജയങ്ങൾക്ക് പിന്നിലെന്നാണ് ഇവാൻ വുക്മനോവിച്ച് പറയുന്നത്.
ലെട്സ് ഫുട്ബോൾ ലൈവ് ഷോയിലൂടെ ആയിരുന്നു ഇവാൻ വുക്മനോവിച്ചിൻ്റെ പ്രതികരണം. ടാക്ടിക്സ് മാറ്റുന്നതിൽ മാത്രം കാര്യങ്ങൾ ഒതുങ്ങുന്നില്ല. ഒരു മത്സരത്തോടുള്ള ടീമിൻ്റെ സമീപനവും താരങ്ങളുടെ മനസ്ഥിതിയും ഏറെ പ്രധാനമാണ് എന്നും അത്തരത്തിൽ ടീമിൻ്റെ മനസ്ഥിതിയും സമീപനവും മാറിയതാണ് മൂന്ന് തുടർ വിജയങ്ങൾക്കുള്ള കാരണമെന്നും ഇവാൻ വുക്മനോവിച്ച് പറഞ്ഞു.
സെറ്റ് പീസുകളിൽ നിന്ന് ഗോൾ നേടാൻ എതിരാളികളെ അനുവദിക്കില്ല എന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കടുത്ത നിർദേശം നൽകുകയും അഎടുത്തു പറയുന്ന അവരുടെ മനസ്ഥിതിയെ തുറന്നു കാണിക്കുന്ന ഒരു തെളിവാണ് എന്നും ആശാൻ പറഞ്ഞു.