in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഫ്രാൻസും പോർച്ചുഗലും സെമിയിലെത്തില്ല; ഖത്തറിലെ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് ലൂയിസ് ഫിഗോ

ഫുട്ബോൾ അപ്രവചനീയമായ മത്സരമായതു കൊണ്ടുതന്നെ പ്രവചനങ്ങൾക്ക് സ്ഥാനമില്ലായെങ്കിലും പ്രവചനങ്ങളുടെ എണ്ണത്തിൽ കുറവുകളുമില്ല . ഇപ്പോഴിതാ പോർച്ചുഗലിന്റെ ഇതിഹാസ താരമായ ലൂയിസ് ഫിഗോ ഖത്തർ ലോകകപ്പിനെ പറ്റി നടത്തിയ പ്രവചനമാണ് ഏറ്റവും കൂടുതൽ ശ്രദ്ധേയമായിരിക്കുന്നത് .

ഫുട്ബോൾ ലോകകപ്പ് സമയത്ത് പ്രവചനങ്ങളുടെ പെരുമഴയാണ് ഉണ്ടാവാറുള്ളത് . പല മാധ്യമങ്ങളും പല നിരീക്ഷകരും പല മുൻ താരങ്ങളുമൊക്കെ ഫുട്ബോൾ ലോകകപ്പിനെ പറ്റിയുള്ള തങ്ങളുടെ പ്രവചനങ്ങൾ പുറത്തു വിടാറുണ്ട് . എന്നാൽ പല പ്രവചനങ്ങളും തെറ്റാറുമുണ്ട്, ശരിയാവാറുമുണ്ട് .

ഫുട്ബോൾ അപ്രവചനീയമായ മത്സരമായതു കൊണ്ടുതന്നെ പ്രവചനങ്ങൾക്ക് സ്ഥാനമില്ലായെങ്കിലും പ്രവചനങ്ങളുടെ എണ്ണത്തിൽ കുറവുകളുമില്ല . ഇപ്പോഴിതാ പോർച്ചുഗലിന്റെ ഇതിഹാസ താരമായ ലൂയിസ് ഫിഗോ ഖത്തർ ലോകകപ്പിനെ പറ്റി നടത്തിയ പ്രവചനമാണ് ഏറ്റവും കൂടുതൽ ശ്രദ്ധേയമായിരിക്കുന്നത് .

ഖത്തർ ലോകകപ്പിന്റെ സെമീ ഫൈനൽ ലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയുമാണ് ലൂയിസ് ഫിഗോ പ്രവചിച്ചിട്ടുള്ളത് . എന്നാൽ ഈ സെമി ഫൈനൽ പ്രവചനത്തിൽ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തകർപ്പൻ ജയവുമായി പ്രീ ക്വാർട്ടർ ബെർത്തുറപ്പിച്ച ഫ്രാൻസിനെ ഫിഗോ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയകരമായ കാര്യം .

സ്വന്തം ടീമായ പോർച്ചുഗലിനേയും ഫിഗോ തന്റെ സെമി ഫൈനൽ സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല . ബ്രസീൽ , സ്‌പെയിൻ , അർജന്റീന , നെതർലാൻഡ്സ് എന്നീ നാല് ടീമുകൾ സെമിയിലെത്തുമെന്നാണ് ഫിഗോയുടെ പ്രവചനം . കൂടാതെ ഇത്തവണ ലാറ്റിനമേരിക്കൻ യൂറോപ്പ്യൻ സെമിയായിരിക്കും നടക്കൂ എന്നും ഫിഗോയുടെ പ്രവചനത്തിൽ പറയുന്നുണ്ട്. ഫിഗോയുടെ പ്രവചനം ഫലിക്കുമോ എന്നുള്ളത് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടതുണ്ട്.

അതെ സമയം ഖത്തർ ലോകകപ്പ് കൂടുതൽ അട്ടിമറികൾക്കാണ് സാക്ഷ്യം വഹിച്ച കൊണ്ടിരിക്കുന്നത്. ഇതിനോടകം ജർമനി, ബെൽജിയം, വെയിൽസ് തുടങ്ങിയ പ്രമുഖർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരിക്കുകയാണ്. അർജന്റീനയെ സൗദി പരാജയപെടുത്തിയതും മൊറോക്കോയുടെയും ജപ്പാന്റെയുമൊക്കെ പ്രകടനം ഖത്തർ ലോകകപ്പിനെ അട്ടിമറിയുടെ ലോകകപ്പാക്കി മാറ്റിയിട്ടുണ്ട്.

സഞ്ചുവിന്റെഈ അവസ്ഥയ്ക്ക് കാരണം മലയാളികളോ?; തുറന്നടിച്ച് മുൻ കോച്ച്

ബ്ലാസ്റ്റേഴ്‌സ് മുന്നിൽ, ഐഎസ്എലിൽ ഏറ്റവും കൂടുതൽ ഫൗളുകൾ ചെയ്ത ടീമുകൾ ഇതാ…