in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പന്ത് വാങ്ങാൻ പോലും പണമില്ലാത്ത മാഴ്‌സലോയുടെ കഥ നിങ്ങൾക്കറിയാമോ? ?⚽️

ഈയൊരു കഥ തന്റെ മരണം വരെ താൻ മറക്കില്ല എന്നാണ് മാഴ്‌സലോ പറഞ്ഞിട്ടുള്ളത്. മാഴ്‌സലോ വിയേര എന്ന ഫുട്ബോളിന്റെ ജിന്നിന് ലോകഫുട്ബോളിന്റെ ചരിത്രത്തിൽ ഒഴിച്ചു കൂടാനാവാത്ത സ്ഥാനമാണുള്ളത്

marcelo

മാഴ്‌സലോ വിയേര ഡാ സിൽവ ജുനിയോ – അഥവാ റിയൽ മാഡ്രിഡിന്റെയും ബ്രസീലിന്റെയും ചുരുള മുടിക്കാരനായ 12-ആം നമ്പർ ‘ ഫുട്ബോളിന്റെ ജിന്ന് ‘ എന്ന് വിശേഷണമുള്ള മാഴ്‌സലോ.

മാഴ്‌സലോയുടെ ചെറുപ്പത്തിൽ നടന്ന വളരെ രസകരമായ ഒരു കഥ നമ്മളിൽ പലർക്കും അറിയാം, എങ്കിലും ഈ കഥ അറിയാത്തവരും നമ്മുക്കിടയിൽ ഉണ്ട്. മാഴ്‌സലോ എന്ന മനുഷ്യനെ സ്നേഹിക്കാത്തവരായ നമ്മുക്കിടയിൽ ആരും തന്നെ ഉണ്ടാവില്ല. ലോകഫുട്ബോളിൽ ഇടതു വശത്തു പാറി പറന്നു കളിക്കുന്ന മാഴ്‌സലോക്ക് പകരമാവാൻ ഇതുവരെ ആരും ലോകഫുട്ബോളിൽ ഉയർന്നു വന്നിട്ടുമില്ല.

marcelo

മാഴ്‌സലോക്ക് വെറും 14 വയസ്സുള്ളപ്പോൾ നടന്ന വളരെ രസകരമായ ആ കഥ ഇങ്ങനെയാണ്…

14 വയസ്സുള്ളപ്പോൾ മാഴ്‌സലോ തന്റെ അമ്മയോട് തനിക്ക് കളിക്കാൻ ഒരു പന്ത് വാങ്ങിത്തരുമോ എന്ന് ചോദിച്ചു, ഉടൻ തന്നെ മാഴ്‌സലോയുടെ അമ്മ പറഞ്ഞു : ” നിർഭാഗ്യവശാൽ, മാഴ്‌സലീറ്റോ(മാഴ്‌സലോ), നമുക്ക് അതിനുള്ള പണം ഇല്ല “

മാഴ്‌സലോ ഒരു കടയിൽ ചെന്ന് കടക്കാരനോട് ചോദിച്ചു : ” നിങ്ങൾ എനിക്ക് ഒരു പന്ത് തരുമോ? ഞാനൊരു പ്രൊഫഷണൽ ഫുട്ബോളർ ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് പണം നൽകാം “

ആ കടക്കാരൻ ചിരിച്ചു എന്നിട്ട് പറഞ്ഞു : ” ശരി മാഴ്‌സലീറ്റോ, ഭാവിയിൽ ഇതിനു പണം നൽകാമെന്ന് നീ പറഞ്ഞ കാര്യം ഓർമിക്കണം “

മാഴ്‌സലോ ആകെ ഞെട്ടിപ്പോയി, ആ കടക്കാരൻ എന്തുകൊണ്ടാണ് പന്ത് നൽകാമെന്ന് സമ്മതിച്ചത്? ഒരുപക്ഷെ, അയാൾ തന്റെ കുടുംബത്തിന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആയതുകൊണ്ടാണോ? എന്നെല്ലാം മാഴ്‌സലോ ആ നിമിഷം ചിന്തിച്ചു.

പിന്നീട് ലോകമറിയപ്പെടുന്ന ഫുട്ബോളർ ആയതിനു ശേഷം മാഴ്‌സലോ ആ കടയിൽ ചെല്ലുകയും തന്റെ കടം തീർക്കുകയും, ഒപ്പം ആ കടയിലുള്ള മുഴുവൻ പന്തുകളും മാഴ്‌സലോ വാങ്ങുകയും അതെല്ലാം തന്റെ നാട്ടിലുള്ള പാവപ്പെട്ട കുട്ടികൾക്ക് നൽകുകയും ചെയ്തു.

ഈയൊരു കഥ തന്റെ മരണം വരെ താൻ മറക്കില്ല എന്നാണ് മാഴ്‌സലോ പറഞ്ഞിട്ടുള്ളത്. മാഴ്‌സലോ വിയേര എന്ന ഫുട്ബോളിന്റെ ജിന്നിന് ലോകഫുട്ബോളിന്റെ ചരിത്രത്തിൽ ഒഴിച്ചു കൂടാനാവാത്ത സ്ഥാനമാണുള്ളത്.

2021-ലെ മികച്ച താരം ആര്? ആരാധകർ തിരഞ്ഞെടുത്ത 50 പേരുടെ ലിസ്റ്റ് Goal. Com പുറത്തുവിട്ടു…

സഹലിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ട് ഇനിയത് ആവർത്തിക്കില്ല: ബ്ലാസ്റ്റേഴ്സ് പരിശീലകൻ.