കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പ്രധാനപെട്ട താരമാണ് ജീക്സൺ സിംഗ്. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് ജീക്സൺ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിയതുമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനും പല തവണ ജീക്സണെ പുകഴ്ത്തിയിട്ടും ഉള്ളതാണ്. എന്നാൽ താരം നിലവിൽ പരിക്കിന്റെ പിടിയിലാണ്.
മുംബൈ സിറ്റി എഫ് സി ക്കെതിരെ നടന്ന മത്സരത്തിന് ശേഷമാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്. തോളിനായിരുന്നു അദ്ദേഹത്തിന് പരിക്ക് ഏറ്റത്. തുടർന്ന് സർജറിക്ക് വിധേയനാകേണ്ടി വന്നിരുന്നു. ഈ സർജറി വിജയകരമായി പൂർത്തിയായി എന്നും ജീക്സൺ തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി അറിയിച്ചിരുന്നു.
എന്നാൽ എന്നാണ് ജീക്സന്റെ തിരിച്ചു വരവ് എന്നതിനെ പറ്റി ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ. താൻ കൃത്യമായി നോക്കിയിട്ട് എന്ന് ജീക്സൺ തിരിച്ചു വരുമെന്ന് വ്യക്തമാക്കാമെന്നാണ് അദ്ദേഹം പറയുന്നത്.ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ജീക്സൺ എത്തി എന്ന് തരത്തിലുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.