ഇന്ത്യൻ സൂപ്പർ ലീഗിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു എത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. നാളെ ചെന്നൈയിൻ എഫ് സി ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
ചെന്നൈയിൻ എഫ് സി 7 സ്ഥാനത്താണ്.ഹൈദരാബാദിനേ തോൽപിച്ചാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.ചെന്നൈയിൻ ഈസ്റ്റ് ബംഗാളുമായി സമനിലയിൽ പിരിഞ്ഞാണ് വരുന്നത്.എന്നാൽ ഹെഡ് ടു ഹെഡ് കണക്കുകളിൽ ചെന്നൈയിന് ഒപ്പം തന്നെയാണ് ബ്ലാസ്റ്റേഴ്‌സും.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് വരെ 20 മത്സരങ്ങളാണ് പരസ്പരം കളിച്ചത്.6 മത്സരങ്ങൾ വീതം ഇരുവരും വിജയിച്ചിട്ടുണ്ട്.8 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.അവസാന കളിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ചിരുന്നു.