in

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ് 🥹🥹

വീണ്ടും തോൽവി രുചിച്ചു ബ്ലാസ്റ്റേഴ്‌സ്. മോഹൻ ബഗാനോട് തോൽവി രുചിച്ചത് 3 ന്നെതിരെ 4 ഗോളുകൾക്കായിരുന്നു.മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പ്രിതം കൊട്ടാലും കബീർ ദാസും ബ്ലാസ്റ്റേഴ്‌സ് ഇലവനിലേക്ക് എത്തി.

നാലാമത്തെ മിനുട്ടിൽ ഡെയ്സുക്കിയുടെ പാസ്സ് ഇന്റർസപ്റ്റ് ചെയ്തു അൻവർ അലി തുടങ്ങി വെച്ച കൗണ്ടർ അറ്റാക്കിലാണ് മോഹൻ ബഗാൻ ആദ്യത്തെ ഗോൾ സ്വന്തമാക്കിയത്. അർമണ്ടോ സാധിക്കുവാണ് ഗോൾ സ്കോറർ. സീസണിൽ അദ്ദേഹം സ്വന്തമാക്കിയ ആറാമത്തെ ഗോളായിരുന്നു ഇത്.ആദ്യ പകുതി മോഹൻ ബഗാന്റെ ഒരു ഗോൾ ലീഡിനാൽ പിരിഞ്ഞു,

രണ്ടാം പകുതി സംഭവബഹുലമായിരുന്നു.54 മത്തെ മിനിറ്റിൽ വിപിനിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി.60 മത്തെ സാദിഖ് മോഹൻ ബഗാൻ ലീഡ് തിരകെ നൽകി.63 മത്തെ മിനുട്ടിൽ ഡിമി വീണ്ടും ബ്ലാസ്റ്റേഴ്‌സിന് ഒപ്പമെത്തിച്ചു.68 മത്തെ മിനുട്ടിൽ തഗ്രി മോഹൻ ബഗാന്റെ മൂന്നാമത്തെ ഗോൾ സ്വന്തമാക്കി.97 മത്തെ മിനുട്ടിൽ കമ്മിൻസ് മോഹൻ ഭഗന്റെ നാലാമത്തേ ഗോളും സ്വന്തമാക്കി.മത്സരത്തിന്റെ അവസാന നിമിഷം ഡിമി ഒരു ഗോൾ മടക്കിയെങ്കിലും തിരിച്ചു വരവിനുള്ള സമയം അവസാനിച്ചിരുന്നു.

കൊച്ചിയിലെ കടം വീട്ടണം❤️‍🔥പക്ഷെ ബ്ലാസ്റ്റേഴ്‌സിനെ എന്തുവില കൊടുത്തും തോല്പിക്കാൻ ബഗാനു കാരണമുണ്ട്..

പ്ലേഓഫ് കളിക്കാനായതെല്ലാം ചെയ്യുമെന്ന് ലൂണ🔥ആരാധകർ സന്തോഷത്തിൽ😍🔥