ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഇന്നത്തെ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കഴിഞ്ഞ സീസണിലെ കൊച്ചിയിലെ കടം വീട്ടാൻ ഒരുങ്ങി തന്നെയാണ് ഇത്തവണ കളത്തിൽ ഇറങ്ങുന്നത്.
കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മത്സരത്തിൽ കൊച്ചിയിൽ വെച്ച് മോഹൻ ബഗാനെ നേരിട്ടപ്പോൾ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. എന്നാൽ ഈ സീസണിലെ മോഹൻ ബഗാന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവർക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കാൻ ബ്ലാസ്റ്റർസിനായി.
ഈ സീസണിലെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈ ആത്മവിശ്വാസമായാണ് ഇന്നത്തെ മത്സരത്തിന് ഒരുങ്ങുന്നത്. എന്നാൽ രസകരമായ വസ്തുതയെന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോൽവി വഴങ്ങിയതിനുശേഷം ഐ എസ് എൽ സീസണിൽ ഒരു മത്സരം പോലും മോഹൻ ബഗാൻ പരാജയപ്പെട്ടിട്ടില്ല.
17 മത്സരങ്ങളിൽ നിന്നും 36 സ്വന്തമാക്കി പോയിന്റ് ടേബിൾ രണ്ടാം സ്ഥാനത്തുള്ള മോഹൻ ബഗാൻ പ്ലേഓഫ് ഉറപ്പിച്ചെങ്കിലും ഷീൽഡ് ട്രോഫി സ്വന്തമാക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം പ്രധാനമാണ്. അതിനാൽ എന്തുവില കൊടുത്തും ബ്ലാസ്റ്റേഴ്സിനെതീരെ മോഹൻ ബഗാനു വിജയം നേടണം.