in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സഹൽ തിരിച്ചുവരുമ്പോൾ നേരിടാൻ ആരാധകരും ഒരുക്കമാണ്💛ഇന്ന് കൊച്ചിയിൽ തീപാറും❤️‍🔥🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഇന്നത്തെ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ വച്ച് കൊണ്ട് നേരിടുന്നത് മോഹൻ ബഗാനെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഇന്നത്തെ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ വച്ച് കൊണ്ട് നേരിടുന്നത് മോഹൻ ബഗാനെയാണ്.

നിലവിൽ പോയിന്റ് ടേബിൾ രണ്ടാം സ്ഥാനക്കാരായ മോഹൻ ബഗാൻ പ്ലേഓഫ് ഉറപ്പിച്ചു ഷീൽഡ് ട്രോഫി സ്വന്തമാക്കാനുള്ള പോരാട്ടം നടത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ്.

ഇന്ന് കൊച്ചിയിൽ മോഹൻ ബഗാൻ എത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകരെ സംബന്ധിച്ച് വളരെ പ്രത്യേകത നിറഞ്ഞ മത്സരമാണിത്. കേരള ബ്ലാസ്റ്റേഴ്സ് വേണ്ടി വർഷങ്ങളോളം കളിച്ച മലയാളി താരം കൊച്ചിയിൽ എതിരാളിയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയാണുള്ളത്.

കഴിഞ്ഞ സീസൺ വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രധാന താരമായി കളിച്ച മലയാളി താരം സഹൽ അബ്ദുസമദ് ആദ്യമായി എതിരാളിയായി കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. അതേസമയം സഹലിനെതീരെ ചാന്റ്സ് നടത്താൻ മഞ്ഞപ്പട മടിക്കില്ല. നിലവിൽ ഇന്ത്യൻ ടീമിലും കരിയറിലും തിളങ്ങിനിൽക്കുന്ന സമയത്ത് തന്നെ ഹോം ടീമിനെ നേരിടാനെത്തുന്ന സഹൽ ഇന്നത്തെ മത്സരത്തിൽ ഗോളോ അസിസ്റ്റോ സ്വന്തമാക്കുമോയെന്ന് നോക്കികാണാം.

ഒന്നാം സ്ഥാനക്കാർക്കെതിരെ കൊമ്പന്മാർ ഇന്ന് കൊച്ചിയിൽ🔥ഉഗ്രൻ പോരാട്ടമായിരിക്കും🔥💛

കൊച്ചിയിലെ കടം വീട്ടണം❤️‍🔥പക്ഷെ ബ്ലാസ്റ്റേഴ്‌സിനെ എന്തുവില കൊടുത്തും തോല്പിക്കാൻ ബഗാനു കാരണമുണ്ട്..