in ,

ഒന്നാം സ്ഥാനക്കാർക്കെതിരെ കൊമ്പന്മാർ ഇന്ന് കൊച്ചിയിൽ🔥ഉഗ്രൻ പോരാട്ടമായിരിക്കും🔥💛

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനെട്ടാമത്തെ മത്സരത്തിൽ ഓഫ് ലക്ഷ്യമാക്കി കളിക്കാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുന്നത് പോയിന്റ് ടേബിൾ ഒന്നാം സ്ഥാനക്കാരും ശക്തരുമായ മോഹൻ ബഗാനെതിരെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനെട്ടാമത്തെ മത്സരത്തിൽ ഓഫ് ലക്ഷ്യമാക്കി കളിക്കാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുന്നത് പോയിന്റ് ടേബിൾ ഒന്നാം സ്ഥാനക്കാരും ശക്തരുമായ മോഹൻ ബഗാനെതിരെയാണ്.

സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയമായ കലൂർ സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം ലക്ഷ്യമാക്കി കളിക്കാൻ ഇറങ്ങുന്നത്. ഇന്ന് രാത്രി 7 30ന് നടക്കുന്ന ആവേശകരമായ മത്സരത്തിനു വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാൻ പ്ലേഓഫ് ഉറപ്പിച്ച ടീമാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത് ഒന്നോ രണ്ടോ മത്സരങ്ങൾ വിജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കാം. അതിനാൽ ഇന്ന് നടക്കുന്ന മത്സരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിർണായകമാണ്.

ഇതുവരെ 21 തവണ ഇരു ടീമുകളും തമ്മിൽ നേർക്കുനേർ എത്തിയപ്പോൾ അഞ്ചുതവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിജയം നേടി. ഏഴു മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ 9 മത്സരങ്ങളിലാണ് മോഹൻ ബഗാൻ വിജയം നേടിയത്. ഈ സീസണിൽ നടന്ന അവസാന മത്സരത്തിൽ മോഹൻ ബഗാനെ അവരുടെ സ്റ്റേഡിയത്തിൽ ഒരു ഗോളിന് തോൽപ്പിക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പുകൾ ഇങ്ങനെയാണ്..

  • കേരള ബ്ലാസ്റ്റേഴ്‌സ്.

കരൺജിത് സിംഗ്, സന്ദീപ് സിംഗ്, റൂയിവ ഹോർമിപാം, മിലോസ് ഡ്രിൻസിച്ച്, പ്രബീർ ദാസ്, ഫെഡോർ സെർണിച്ച്, വിബിൻ മോഹനൻ, ഡാനിഷ് ഭട്ട്, ഡെയ്സുകെ സകായ്, ദിമിത്രി ഡയമന്റകോസ്, ഇഷാൻ പണ്ഡിത.

  • മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്.

വിശാൽ കൈത്, അൻവർ അലി, ഹെക്ടർ യൂസ്റ്റെ, സുഭാഷിഷ് ബോസ്, സഹൽ അബ്ദുൾ സമദ്, ജോണി കൗക്കോ, അഭിഷേക് സൂര്യവംശി, ലിസ്റ്റൺ കൊളാക്കോ, മൻവീർ സിംഗ്, ജേസൺ കമ്മിംഗ്സ്, ദിമിത്രി പെട്രാറ്റോസ്.

ഇന്ന് നടക്കുന്ന മത്സരം തത്സമയം ലൈവ് ആയി സ്പോർട്സ് 18, ജിയോ സിനിമ എന്നിവയിൽ കാണാം. മലയാളം കമ്മന്ററിയോട് കൂടി സൂര്യ മൂവീസിലും ലൈവ് കാണാം.

സ്വിറ്റ്സർലാൻഡിൽ ബ്ലാസ്റ്റേഴ്‌സ് തോറ്റു, ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് മുട്ടൻ പണി!!

സഹൽ തിരിച്ചുവരുമ്പോൾ നേരിടാൻ ആരാധകരും ഒരുക്കമാണ്💛ഇന്ന് കൊച്ചിയിൽ തീപാറും❤️‍🔥🔥