in ,

LOVELOVE OMGOMG LOLLOL

പ്ലേഓഫ് കളിക്കാനായതെല്ലാം ചെയ്യുമെന്ന് ലൂണ🔥ആരാധകർ സന്തോഷത്തിൽ😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഈ വർഷം കളിച്ച മത്സരങ്ങളിൽ തുടർച്ചയായ പരാജയങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് നേരിടേണ്ടി വന്നത്. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ലൂണ പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതിനാൽ ടീമിനെ  ഒന്നടങ്കം താരത്തിന്റെ അഭാവം ബാധിച്ചു എന്ന് പറയാം.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഈ വർഷം കളിച്ച മത്സരങ്ങളിൽ തുടർച്ചയായ പരാജയങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് നേരിടേണ്ടി വന്നത്. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ലൂണ പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതിനാൽ ടീമിനെ  ഒന്നടങ്കം താരത്തിന്റെ അഭാവം ബാധിച്ചു എന്ന് പറയാം.

എന്തായാലും ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത നേടുകയാണെങ്കിൽ താൻ പ്ലേഓഫിൽ കളിക്കാൻ ഉണ്ടാവും എന്ന പ്രതീക്ഷകൾ പങ്കുവെക്കുകയാണ് അഡ്രിയാൻ ലൂണ. പരിക്കിൽ നിന്നും നിലവിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തുവാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അഡ്രിയൻ ലൂണ ടീമിനോടൊപ്പം പരിശീലനം ആരംഭിക്കാൻ ഒരുങ്ങുകയാണ്.

“ഞാനെന്ന് കളിക്കളത്തിൽ തിരിച്ചെത്തുമെന്ന്  ചോദിക്കുകയാണെങ്കിൽ വ്യക്തമായ ഉത്തരം എനിക്ക് പറയാൻ ആവില്ല, എനിക്ക് മുന്നിൽ ഇനിയും 35-40 ദിവസങ്ങളുണ്ട്. കളിക്കാനുള്ള ഫിറ്റ്നസ് ഞാൻ വീണ്ടെടുക്കുകയും നമ്മൾ പ്ലേ ഓഫ് യോഗ്യത നേടുകയും ചെയ്താൽ എനിക്ക് കളിക്കാനായേക്കും. എന്റെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ ബ്ലാസ്റ്റേഴ്സിനോടൊപ്പം പ്ലേഓഫിൽ കളിക്കുക എന്നതാണ് നിലവിൽ എന്റെ ലക്ഷ്യം, അത് സാധ്യമാവാനുഉള്ളതെല്ലാം ചെയ്യാൻ ഞാൻ തയ്യാറാണ്.” – അഡ്രിയാൻ ലൂണ പറഞ്ഞു.

ലീഗിൽ നാല് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് മുന്നിൽ ശേഷിക്കുന്നുണ്ട്, ഇതിൽ നിന്നും ഒന്നോ രണ്ടോ മത്സരങ്ങൾ വിജയിക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പ്ലേഓഫ് യോഗ്യത ഉറപ്പാക്കാം. എന്തായാലും ഇത്തവണയും ഏറെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കുന്നത്.

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ് 🥹🥹

ലൂണ മടങ്ങി വരുന്നു ബ്ലാസ്റ്റേഴ്സിന്റെ നിർണായക മത്സരങ്ങളിൽ ഇനി ലൂണയുണ്ടാവും🔥❤️