പിഎസ്‌ജിസ്‌ട്രൈക്കർ കൈലിയൻ എംബപ്പേ റയൽ മാഡ്രിഡിലേക്ക് മാറുമെന്ന് ഫ്രഞ്ച് ഏജന്റ് ബ്രൂണോ സാറ്റിൻ പ്രഖ്യാപിച്ചു.പിഎസ്‌ജിയുമായി നിലവിലുള്ള കരാർ ഇടപാടിന്റെ കാലാവധി അവസാന വർഷത്തിലേക്ക് കടക്കാൻ പോകുന്നതിനാൽ ഫ്രാൻസ് ഇന്റർനാഷണൽ താരം പാരീസ് വിട്ടേക്കും. റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ ഷോപ്പിംഗ് പട്ടികയിൽ വളരെക്കാലമായി പിഎസ്ജിയുടെ യുവ താരത്തിന്റെ പേരുണ്ട്.
വരുന്ന സമ്മർ സീസണിൽ ഒപ്പു വയ്‌ക്കേണ്ട കരാറിനെക്കുറിച്ച് എംബാപ്പയും റയലും ഇതിനകം തന്നെ വ്യകതമായ ഒരു ധാരണയിൽ എത്തിയിട്ടുണ്ടെന്ന് സാറ്റിന് ബോധ്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
എംബപ്പേ പാരീസിൽ തുടരണം എന്നാണ് തന്റെ ആഗ്രഹം എന്നു പറഞ്ഞ അദ്ദേഹത്തിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നു കൂടി പറഞ്ഞു. അതനുസരിച്ച് കൈലിയൻ എംബപ്പേയും കുടുംബവും റയൽ മാഡ്രിഡുമായി ഒരു ധാരണയായിൽ എത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, കളിക്കാരന്റെ ഭാഗത്ത് നിന്നും ഒരു കരാർ ഉണ്ടായേക്കും. പക്ഷേ വ്യക്തി പരമായി അദ്ദേഹത്തിന് (സാറ്റിന്) പാരീസ് സെന്റ് ജെർമെയ്നുമായി എംബപ്പേ കരാർ പുതുക്കുന്നത് ആണ് താല്പര്യം എന്നും സാറ്റിൻ കൂട്ടിച്ചേർത്തു.
അതുപോലെ ഖത്തർ ഉടമകൾക്കും പാരിസ് സെൻറ് ജെർമെയിനും കൈലിയൻ എംബപ്പേയെ വിട്ടു കളയാൻ തീരുമാനമില്ല. അദ്ദേഹത്തിന് പുതിയ കരാർ നൽകാൻ അവർക്ക് താൽപ്പര്യം ഉണ്ട്. PSG ഒരിക്കലും സൂപ്പർ താരങ്ങളെ വിട്ടുകളയാൻ താൽപ്പര്യം ഉള്ള ക്ലബ്ബ് അല്ല എന്നത് ആണ് മുൻ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി തരുന്നത്.