in

മെസ്സിയുടെ കാര്യത്തിൽ ബാഴ്‍സക്ക് കൂമാന്റെ മുന്നറിയിപ്പ്

മെസ്സി ഉൾപ്പെടെ ഈ സീസണിൽ തന്നെ ഏറ്റവും ആകർഷിച്ച മൂന്ന് കളിക്കാരെ ബാഴ്‌സ കോച്ച് റൊണാൾഡ് കോമാൻ തിരഞ്ഞെടുത്തു. ഐബറുമായി ഉള്ള സീസണിലെ അവസാന മത്സരത്തിന് മുന്നോടിയായി, തന്നെ ആകർഷിച്ച കളിക്കാരെ തിരഞ്ഞെടുത്ത കൂമാൻ ക്യാപ്റ്റൻ ലിയോ മെസ്സിയുടെ ഭാവിയെ ഭാവിയെക്കുറിച്ച് കൂടി പരാമർശിച്ചു.

എല്ലാ അർത്ഥത്തിലും വളരെയധികം പരിശ്രമിച്ച മൂന്നോ നാലോ കളിക്കാർ ഉണ്ട്. മറ്റുള്ളവർ അധ്വാനിച്ചില്ല എന്നു പറയാൻ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഫ്രെങ്കി, പെഡ്രി, മെസ്സി എന്നിവർ ഓരോ മിനിറ്റിലും കളിച്ചിട്ടുണ്ട്. പെഡ്രി യൂറോയിലേക്ക് പോകുന്നു ലിയോയ്ക്ക് കോപ്പ അമേരിക്കയുണ്ട്, ശാരീരികമായി ഞാൻ ഈ കളിക്കാരെ സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട ഡി ജോങ് ഇന്ന് പുറത്തായിരിക്കും, അദ്ദേഹം പറഞ്ഞു.

മെസ്സിയെ സംബന്ധിച്ചിടത്തോളം, ഒരു പുതിയ കരാർ അംഗീകരിക്കപ്പെടുമെന്ന് കോമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

റൊണാൾഡ്‌ കൂമാൻ പറഞ്ഞു, “അദ്ദേഹം വർഷങ്ങളോളം ഇവിടെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഈ സീസണിൽ അദ്ദേഹം അതുല്യനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിലും ഒരു പ്രൊഫഷണൽ എന്ന നിലയിലും അദ്ദേഹം ബാഴ്‍സയിൽ അതുല്യനാണ്. അദ്ദേഹം ഇവിടെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ മറ്റ് കളിക്കാരെ പരിശീലിപ്പിക്കണം, മെസ്സി കൂടെ ഉളളപ്പോൾ ടീമിൽ നിന്നുള്ള ഫലപ്രാപ്തി കൂടുതൽ ആയിരിക്കും. മെസ്സി കൂടെ യുള്ളപ്പോൾ മറ്റുള്ളവരെ പരിശീലിപ്പിക്കുന്നത് എളുപ്പം ആയിരിക്കും. മെസ്സിയില്ലാത്ത ബാഴ്‍സയേക്കാൾ കൂടുതൽ ഭാവിയാണ് മെസ്സിയുമൊത്തുള്ള ബാഴ്സയ്ക്ക്. നിങ്ങൾ 30 ഗോളുകൾക്കായി നോക്കണം … “

മുടങ്ങാതെ എല്ലാ സീസണുകളിലും 30 ഗോൾ വീതം മെസ്സി സമ്മാനിക്കുന്നുണ്ട്. മെസ്സിയെ ബാഴ്‍സ വിട്ടു കളഞ്ഞാൽ ആ 30 ഗോളുകൾക്ക് ബാഴ്‍സ വലിയ വില കൊടുക്കേണ്ടി വരും എന്നായിരുന്നു റൊണാൾഡ്‌ കൂമാന്റെ മുന്നറിയിപ്പ്.

എംബപ്പേ റയൽ മാഡ്രിഡിലേക്ക് മാറുമെന്ന് ഫ്രഞ്ച് ഏജന്റ് ബ്രൂണോ

ആ തീരുമാനം യുണൈറ്റഡ് ചെയ്ത വലിയ ഒരു മണ്ടത്തരമായിപ്പോയി