in ,

LOVELOVE

വീണ്ടും മികച്ചവനായി മെസ്സി; രണ്ടാം സ്ഥാനം എംബാപ്പെയ്ക്ക്, നെയ്മർ പന്ത്രണ്ടാമൻ, റൊണാൾഡോയുടെ സ്ഥാനം ഏറെ താഴെ

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ‘ദി ഗാര്‍ഡിയന്റെ’ 2022ലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി അർജന്റൈൻ താരം ലയണല്‍ മെസ്സി. ഖത്തർ ലോകക്കപ്പിലെ മികച്ച പ്രകടനമാണ് മെസ്സിയെ ദി ഗാര്‍ഡിയന്റെ കഴിഞ്ഞ വർഷത്തെ മികച്ച താരമായി തിരഞ്ഞെടുക്കാൻ കാരണം. 206 ജഡ്ജുകള്‍ അടങ്ങിയ പാനലാണ് 2022ലെ മികച്ചതാരത്തെ തിരഞ്ഞെടുത്തത്.

ആകെയുള്ള വോട്ടുകളില്‍ 76 ശതമാനവും മെസ്സിക്കായിരുന്നു. പട്ടികയിൽ രണ്ടാം സ്ഥാനം നേടിയ എംബാപ്പെയ്ക്ക് വെറും 13 ശതമാനം വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള കരീം ബെൻസീമയ്ക്ക് 10 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പട്ടികയിൽ 51-ാം സ്ഥാനമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം കാര്യമായ പ്രകടനങ്ങൾക്കോ കാര്യമായ ടൂർണമെന്റുകളിലോ തിളങ്ങാൻ റൊണാൾഡോയ്ക്ക് സാധിച്ചില്ല എന്നതാണ് പട്ടികയിൽ റൊണാൾഡോ പിന്നിലാവാൻ കാരണം.

അതെ സമയം, ഏർലിങ് ഹാലാൻഡ് പട്ടികയിൽ നാലാം സ്ഥാനം നേടിയിട്ടുണ്ട്. ക്രൊയേഷ്യൻ മാന്ത്രികൻ ലൂക്കാ മോഡ്രിച്ച് പട്ടികയിലെ അഞ്ചാമനായി. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിനാണ് പട്ടികയിലെ ആറാമൻ.

റോബർട്ട് ലെവൻഡോസ്‌കി, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, ബെൽജിയം ഗോൾ കീപ്പർ കൊട്ടുവാ, മുഹമ്മദ് സലാഹ് എന്നിവർണ് പട്ടികയിലെ മറ്റു സ്ഥാനക്കാർ. ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ പട്ടികയിലെ പന്ത്രണ്ടാമനാണ്.

വീണ്ടും സൈനിങ് വരുന്നു?രണ്ടാമത്തെ സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്‌സ്..

ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം സൂപ്പർ ആണോ? എസ്ഡി പറയുന്നു..