in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

വീണ്ടും സൈനിങ് വരുന്നു?രണ്ടാമത്തെ സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്‌സ്..

Other than Danish there will be one more signing in the January window

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാംഗ്ലൂരു എഫ്സിയിൽ നിന്നും ഇന്ത്യൻ ഇന്റർനാഷണൽ താരമായ ഡാനിഷ് ഫാറൂഖിനെ ടീമിലെത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മറ്റൊരു സൈനിങ് കൂടി പൂർത്തിയാക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ നീക്കങ്ങളൊന്നും നടത്താതെ നിരവധി വിമർശനങ്ങൾ സ്വന്തം ഫാൻസിൽ നിന്നും ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോ അടയുന്നതിന് മുൻപായി സൈനിങ്ങുകൾ നടത്തുകയാണ്.

നിലവിൽ ഇന്ത്യൻ മിഡ്‌ഫീൽഡറായ ഡാനിഷ് ഫാറൂഖിന്റെ സൈനിങ് സുരക്ഷിതമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മറ്റൊരു ഇന്ത്യൻ ഡിഫെൻസ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്.

ജനുവരി ട്രാൻസ്ഫർ വിൻഡോ അടയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഒരു ഇന്ത്യൻ ഡിഫെൻസ് താരത്തിന്റെ സൈനിങ് കൂടി ഉടനെ കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയേക്കും.

നിലവിൽ ഐഎസ്എൽ പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മികച്ച താരങ്ങളെ കൊണ്ടുവന്ന് ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. നിലവിൽ പ്ലേഓഫ് യോഗ്യതക്ക് വേണ്ടി പോരാടുകയാണ് ബ്ലാസ്റ്റേഴ്‌സ്.

വീണ്ടും സൈനിങ് വരുന്നു?രണ്ടാമത്തെ സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്‌സ്..

വീണ്ടും മികച്ചവനായി മെസ്സി; രണ്ടാം സ്ഥാനം എംബാപ്പെയ്ക്ക്, നെയ്മർ പന്ത്രണ്ടാമൻ, റൊണാൾഡോയുടെ സ്ഥാനം ഏറെ താഴെ