in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

നീണ്ട നാളത്തെ തന്റെ ആഗ്രഹം സഫലികരിക്കാൻ മെസ്സി ഒരുങ്ങുന്നു; സുപ്രധാന റിപ്പോർട്ട് പുറത്ത് വിട്ട് സ്പാനിഷ് മാധ്യമം

മെസ്സിയുടെ ഫുട്ബോൾ കരിയറിന് നിർണായക പങ്ക് വഹിച്ച ക്ലബ്ബാണ് താരത്തിന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെയിൽസ് ഓൾഡ് ബോയ്സ്. തന്റെ 8 വയസ്സ് മുതൽ 13 വയസ്സ് വരെ മെസ്സി കളിച്ചത് ഈ അർജന്റീനൻ ക്ലബ്ബിന് വേണ്ടിയാണ്. പിന്നീടാണ് താരം ബാഴ്സയിൽ എത്തുന്നത്

നിലവിലെ അമേരിക്കൻ ക്ലബ്‌ ഇന്റർമിയാമിയ്ക്ക് വേണ്ടിയാണ് ലയണൽ മെസ്സി പന്ത് തട്ടുന്നത്. മെസ്സി ടീമിൽ ഉണ്ടാകുമ്പോഴുള്ള മയാമിയുടെ കുതിപ്പും മെസ്സിയില്ലാത്ത മയാമിയുടെ കിതപ്പും നാം കണ്ടതാണ്.

ഇപ്പോഴിതാ മെസ്സി തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും വലിയ ആഗ്രഹം സഫലികരിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.

മെസ്സിയുടെ ഫുട്ബോൾ കരിയറിന് നിർണായക പങ്ക് വഹിച്ച ക്ലബ്ബാണ് താരത്തിന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെയിൽസ് ഓൾഡ് ബോയ്സ്. തന്റെ 8 വയസ്സ് മുതൽ 13 വയസ്സ് വരെ മെസ്സി കളിച്ചത് ഈ അർജന്റീനൻ ക്ലബ്ബിന് വേണ്ടിയാണ്. പിന്നീടാണ് താരം ബാഴ്സയിൽ എത്തുന്നത്.

ഫുട്ബോൾ കരിയറിലെ സുപ്രധാന നേട്ടങ്ങൾ സ്വന്തമാക്കിയ മെസ്സി തന്റെ ബാല്യകാല ക്ലബ്ബായ ഓൾഡ് ബോയ്സിലേക്ക് തിരിച്ച് പോകണമെന്ന ആഗ്രഹം നേരത്തെ വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ ആ നീക്കത്തിലേക്ക് മെസ്സി കടക്കുന്നു എന്നാ റിപ്പോർട്ടുകളാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ നാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ മെസ്സിക്ക് മയാമിയിൽ 2025 വരെയാണ് കരാറുള്ളത്. ഈ കരാർ പൂർത്തിയാക്കുന്ന മെസ്സി ശേഷം തന്റെ ആഗ്രഹപ്രകാരം പഴയ ക്ലബ്ബായ ന്യൂവെയിൽസ് ഓൾഡ് ബോയ്സിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണെന്നാണ് എൽ നാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത അനീതി; ഇനിയെങ്കിലും നാം പ്രതികരിക്കണം

ചരിത്ര വിജയുമായി കൊമ്പന്മാർ🔥; ജംഷദ്പൂരിനെയും കെട്ടുമടക്കി പറഞ്ഞയച്ച് ബ്ലാസ്റ്റേഴ്സ്…