in , , ,

AngryAngry LOVELOVE LOLLOL CryCry OMGOMG

ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത അനീതി; ഇനിയെങ്കിലും നാം പ്രതികരിക്കണം

കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സ്- ബംഗളുരു മത്സരത്തിന്റെ സാഹചര്യത്തിൽ ബംഗളുരുവുമായി ഉദ്ഘാടന മത്സരം വെച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കൃത്യമായി മുതലെടുക്കാൻ ഐഎസ്എൽ അധികൃതർ മറന്നിട്ടില്ല. അത്തരത്തിൽ സ്റ്റേഡിയത്തിൽ ആളെ നിറക്കാനും മഞ്ഞപ്പടയെ നോക്കി കിടിലനെന്നും തകർപ്പനെന്നും പറയാൻ വേണ്ടി മാത്രമാണ് അധികൃതർക്ക് ബ്ലാസ്റ്റേഴ്‌സിനെയും ആരാധകരെയും വേണ്ടത്.

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ശക്തമായ ആരാധക പിന്തുണയുള്ള ക്ലബ്ബാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന് നാം അവകാശപ്പെടുമ്പോഴും ബ്ലാസ്റ്റേഴ്‌സിനെതിരെ എഐഎഫ്എഫും ഐഎസ്എൽ സംഘാടകരും ചെയ്യുന്ന അനീതി നമ്മുക്ക് കണ്ടില്ലെന്ന് നടിക്കാനാവുമോ? കൊച്ചിയിലെ മഞ്ഞപ്പട വേറെ ലെവലാണ്, വേറെ വൈബാണ് എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞ് സുഖിപ്പിക്കുന്ന ഇവർ നമ്മുടെ നീതിക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

കഴിഞ്ഞ സീസണിൽ നടന്ന വിവാദ റഫറിങ് മുതൽ ഐബാൻ ഡോഹ്ലിങ്ങിനെതിരെ നടന്ന വംശീയ അധിക്ഷേപ സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സിന് കൃത്യമായ നീതി ലഭിച്ചിട്ടുണ്ടോ?

ബംഗളുരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ വിവാദ തീരുമാനത്തിൽ കളിക്കാരുമായി കളം വിട്ടതിന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇപ്പോഴും കളത്തിന് പുറത്താണ്. കൂടാതെ വമ്പൻ പിഴയും ബ്ലാസ്റ്റേഴ്‌സ് നൽകി. എന്നാൽ ഇക്കാര്യത്തിൽ വിവാദ റഫറി ക്രിസ്റ്റൽ ജോണിനെതിരെ പല പ്രമുഖരും രംഗത്ത് വന്നെങ്കിലും ക്രിസ്റ്റൽ ജോണിനെതിരെ ഇത് വരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

അന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മയപ്പെടുത്താൻ ഐഎസ്എല്ലിൽ വാർ ലൈറ്റ് കൊണ്ട് വരുമെന്ന് പറഞ്ഞ എഐഎഫ്എഫ് ഈ സീസണിൽ വാർ ലൈറ്റ് കൊണ്ട് വന്നോ? ചുരുക്കി പറഞ്ഞാൽ ആ സംഭവത്തിൽ നഷ്ടം ബ്ലാസ്റ്റേഴ്‌സിന് മാത്രമാണ്.

ഉദ്ഘാടന മത്സരത്തിൽ ഐബാൻ ഡോഹ്ലിങ്ങിനെതിരെ ബംഗളുരു താരം ര്യാൻ വില്ല്യംസ് നടത്തിയ വംശീയ അധിക്ഷേപത്തിൽ ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതി ഐഎസ്എൽ അധികൃതറുടെ ടേബിളിൽ തന്നെയാണ്. എന്നാൽ സംഭവം നടന്ന് ഇത് വരെ ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ നടപടിയെടുക്കാത്തത് എന്ത് കൊണ്ട്? വംശീയ അധിക്ഷേപം പോലുള്ള ഗുരുതരമായ സംഭവം നടന്നിട്ടും ഒരു നടപടിയെടുക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കാൻ ഐഎസ്എൽ അധികൃതർക്ക് സാധിക്കാത്തത് എന്ത് കൊണ്ട്? ഇനിയും ചോദ്യങ്ങൾ ഒരുപാട് ഉണ്ടെങ്കിലും നീതി അന്യമായ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ ഉത്തരങ്ങൾ ഉണ്ടാവില്ലെന്നും നമ്മൾ മനസിലാക്കണം.

ഇത്രയൊക്കെ സംഭവിച്ചിട്ടും, കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സ്- ബംഗളുരു മത്സരത്തിന്റെ സാഹചര്യത്തിൽ ബംഗളുരുവുമായി ഉദ്ഘാടന മത്സരം വെച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കൃത്യമായി മുതലെടുക്കാൻ ഐഎസ്എൽ അധികൃതർ മറന്നിട്ടില്ല. അത്തരത്തിൽ സ്റ്റേഡിയത്തിൽ ആളെ നിറക്കാനും മഞ്ഞപ്പടയെ നോക്കി കിടിലനെന്നും തകർപ്പനെന്നും പറയാൻ വേണ്ടി മാത്രമാണ് അധികൃതർക്ക് ബ്ലാസ്റ്റേഴ്‌സിനെയും ആരാധകരെയും വേണ്ടത്.

വെടിയുണ്ട ഫ്രീ കിക്ക് ഗോൾ🔥; ഗോളിയെ കാഴ്ചക്കാരനാക്കി ക്ലീറ്റൺ സിൽവയുടെ തകർപ്പൻ ഗോൾ… വീഡിയോ കാണാം…

നീണ്ട നാളത്തെ തന്റെ ആഗ്രഹം സഫലികരിക്കാൻ മെസ്സി ഒരുങ്ങുന്നു; സുപ്രധാന റിപ്പോർട്ട് പുറത്ത് വിട്ട് സ്പാനിഷ് മാധ്യമം