in ,

LOVELOVE

മെസ്സിയോ റൊണാൾഡോയോ, ആരാണ് കേമൻ? ഉത്തരവുമായി സ്പാനിഷ് ഇതിഹാസം

മെസ്സിയോ, റൊണാൾഡോയോ ആരാണ് മികച്ചവൻ? ആരാധകർക്കിടയിലെ തർക്ക വിഷയമാണ് ഈ ചോദ്യം. അതിനാൽ ഈ ചോദ്യത്തിന് കൃത്യമായ ഒരുത്തരം ലഭിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ ഈ ചോദ്യത്തിന് ഒരു ഉത്തരം നൽകിയിരിക്കുകയാണ് സ്പെയിനിന്റെയും റയൽ മാഡ്രിഡിന്റെയും ഇതിഹാസ താരമായ ഐക്കർ കസിയസ്.

റയൽ മാഡ്രിഡിൽ തന്റെ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മികച്ചവനെന്നാണ് കസിയസിന്റെ മറുപടി. ഇരുവരും റയലിൽ 228 മത്സരങ്ങളിൽ ഒരുമിച്ച് കളിച്ചവരാണ്. അത് കൊണ്ടാവാം കസിയസിന്റെ ഉത്തരം ഇപ്രകാരമായത്.

എന്നാൽ കണക്കുകളിൽ ഇരുവരും ഒന്നിനൊന്ന് മികച്ചവരാണ്. ക്ലബ്‌ ഫുട്ബോൾ കരിയറിൽ 701 ഗോളുകൾ നേടി ക്രിസ്റ്റ്യാനോ ഒന്നാമത് നിൽക്കുമ്പോൾ 700 ഗോളുകൾ നേടിയ മെസ്സി രണ്ടാമനാണ്.

എന്നാൽ അസ്സിസ്റ്റിൽ മെസ്സിയാണ് മുന്നിൽ. മെസ്സി ക്ലബ്‌ ഫുട്ബോളിൽ 296 അസിസ്റ്റുകൾ തന്റെ പേരിലാക്കിയാപ്പോൾ റൊണാൾഡോ 201 അസിസ്റ്റുകളാണ് ആകെ നൽകിയത്.

ചാമ്പ്യൻസ്ലീഗിൽ റോണോയ്ക്ക് 140 ഗോളുകളാണുള്ളത്. എന്നാൽ മെസ്സിയ്ക്ക് ആകെ 120 ഗോളുകൾ മാത്രമേയുള്ളു. എന്നാൽ ലോകകപ്പ് ഫുട്ബോളിൽ 8 ഗോളുകൾ നേടിയ റോണോയെക്കാൾ 11 ഗോളുകൾ നേടിയ മെസ്സിയാണ് മുന്നിൽ.

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ഐ എസ് എൽ നോക്കിയ കഥ

ഇവിടെ റയൽ മാഡ്രിഡും ബാഴ്സലോണയും ആ ടീമുകളാണെന്ന് പരിശീലകൻ പറയുന്നു