in

LOVELOVE AngryAngry LOLLOL OMGOMG CryCry

മെസ്സി OR റൊണാൾഡോ? മികച്ചത് ആര്? ഇരുവർക്കുമൊപ്പം കളിച്ച താരം മറുപടി നൽകുന്നു

കാർലോസ് ടെവസിനെ കൂടാതെ അർജന്റീനയുടെ മറ്റു താരങ്ങളായ ഡി മരിയ, ഗോൺസലോ ഹിഗ്വേൻ എന്നിവരും മെസ്സി-റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ട്. ദേശീയ ടീമിൽ മെസ്സിക്കൊപ്പം കളിച്ച ഡി മരിയ, ഹിഗ്വേൻ എന്നിവർ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലാണ് കളിച്ചിട്ടുള്ളത്.

Messi and Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് കാർലോസ് ടെവസ്. അർജന്റീന ദേശീയ ടീമിൽ ലയണൽ മെസ്സിക്കൊപ്പവും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പവുമാണ് ടെവസ് സമയം ചെലവഴിച്ചിട്ടുള്ളത്.

Messi and Ronaldo

ESPN-നുമായി നടത്തിയ ഒരു അഭിമുഖത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ-ലയണൽ മെസ്സി എന്ന വിഷയത്തിൽ തന്റെ അഭിപ്രായം എന്താണെന്നു നൽകിയിരിക്കുകയാണ് ടെവസ്. രണ്ട് പേരും മികച്ചവരാണെന്നും അന്യഗ്രഹത്തിൽ നിന്നുള്ളവരാണെന്നുമാണ് ടെവസ് പറഞ്ഞത്.

“അവർ രണ്ട് പേരും മികച്ചവരാണ്. അവർക്കൊപ്പം എനിക്ക് മികച്ച അനുഭവമാണ് ഉണ്ടായിട്ടുള്ളത്. അവർക്കൊപ്പമുള്ള സമയം ഞാൻ ആസ്വദിക്കുകയും അവരിൽ നിന്ന് പഠിക്കുകയും ചെയ്തിട്ടുണ്ട്. അവർ അസാധാരണ താരങ്ങളാണ്.”

“ക്രിസ്റ്റ്യാനോക്കൊപ്പം ക്ലബ്ബിൽ എല്ലാ ദിവസവും ചെലഴിച്ചു, മെസ്സിക്കൊപ്പം അത് ദേശീയ ടീമിലായിരുന്നു. അവർ ഇപ്പോഴും ഫുട്ബോളിലെ ഉയർന്ന തലത്തിലുള്ളവരാണ്. അത് ബുദ്ദിമുട്ടുള്ളതാണ്, അതിനാൽ അവരെ അഭിനന്ദിക്കുക തന്നെ വേണം. അത്തരത്തിലുള്ള കളിക്കാർക്ക് നിങ്ങൾ നിങ്ങളുടെ തൊപ്പികൾ ടിപ് ചെയ്യണം.” – ടെവസ് പറഞ്ഞു.

കാർലോസ് ടെവസിനെ കൂടാതെ അർജന്റീനയുടെ മറ്റു താരങ്ങളായ ഡി മരിയ, ഗോൺസലോ ഹിഗ്വേൻ എന്നിവരും മെസ്സി-റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ട്. ദേശീയ ടീമിൽ മെസ്സിക്കൊപ്പം കളിച്ച ഡി മരിയ, ഹിഗ്വേൻ എന്നിവർ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലാണ് കളിച്ചിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ക്ലബ്ബുകളുടെ പേര് വെളിപ്പെടുത്തി എർലിംഗ് ഹാലൻഡ്

വാർഡി ധരിക്കുന്നത് ക്രിസ്ത്യനോ റൊണാൾഡോയുടെ ബൂട്ടുകളോ..