in

ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ കവർ ചിത്രം ലിയോ മെസ്സിയുടേത്…

അതേസമയം 2021-ലെ ബാലൻ ഡി ഓർ അവാർഡ് ലയണൽ മെസ്സിക്ക് നൽകിയ ഫ്രാൻസ് ഫുട്ബോളിന്റെ തീരുമാനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. റോബർട്ട്‌ ലെവന്റോസ്കി, കരീം ബെൻസെമ, ജോർജിഞ്ഞോ എന്നീ താരങ്ങളാണ് ലയണൽ മെസ്സിയേക്കാൾ ബാലൻ ഡി ഓർ നേടാൻ അർഹരായ താരങ്ങൾ എന്നാണ് പലരുടെയും അഭിപ്രായം.

messi in france football magazine cover photo

ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ ശനിയാഴ്ച പതിപ്പിൽ കവർ ചിത്രം സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഏഴാം ബാലൺ ഡി ഓർ പുരസ്‌കാരവുമായി നിൽക്കുന്ന ചിത്രമാണ്. ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം റോബർട്ട്‌ ലെവന്റോസ്കിയെ 33 പോയന്റുകൾക്ക് പിന്നിലാക്കിയാണ് ലയണൽ മെസ്സി സ്വന്തമാക്കിയത്.

നിലവിൽ ഫ്രഞ്ച് പവർഹൗസായ പാരിസ് സെന്റ് ജർമയിന്റെ സൂപ്പർ താരമാണ് അർജന്റീന നായകനായ ലയണൽ മെസ്സി. പാരീസിലെ തന്റെ വീട്ടിൽ, കരിയറിലെ ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം പടവുകളിൽ വെച്ചുകൊണ്ട് അതിനരികെ മനോഹരമായി വസ്ത്രമണിഞ്ഞു നിൽക്കുന്ന ലയണൽ മെസ്സിയുടെ ചിത്രമാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ ഈ വാരാന്ത്യത്തിലെ കവർ ചിത്രമായി വരുന്നത്.

messi in france football magazine cover photo

ഫ്രാൻസിലെ പാരിസിൽ വെച്ച് നടന്ന ബാലൻ ഡി ഓർ ചടങ്ങിൽ തന്റെ പ്രിയസുഹൃത്തായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഉറുഗായ് താരം ലൂയിസ് സുവാരസ് ആണ് ലയണൽ മെസ്സിക്ക്, അദ്ദേഹത്തിന്റെ ഏഴാമത്തെ ബാലൻ ഡി ഓർ അവാർഡ് കൈമാറിയത്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ടീമിൽ മികച്ച പ്രകടനം നടത്തിയ സഹതാരങ്ങളായിരുന്നു ഇരുവരും.

2009, 2010, 2011, 2012, 2015, 2019, 2021 എന്നീ വർഷങ്ങളിലാണ് ലയണൽ മെസ്സി തന്റെ കരിയറിലെ ഏഴ് ബാലൻ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്നത്. 34-കാരനായ ലയണൽ മെസ്സി തന്നെയാണ് 1965 മുതൽ ഫ്രാൻസ് ഫുട്ബോൾ നൽകുന്ന മികച്ച വ്യക്തിഗത അവാർഡായ ബാലൻ ഡി ഓർ പുരസ്‌കാരം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ താരം.

അതേസമയം 2021-ലെ ബാലൻ ഡി ഓർ അവാർഡ് ലയണൽ മെസ്സിക്ക് നൽകിയ ഫ്രാൻസ് ഫുട്ബോളിന്റെ തീരുമാനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. റോബർട്ട്‌ ലെവന്റോസ്കി, കരീം ബെൻസെമ, ജോർജിഞ്ഞോ എന്നീ താരങ്ങളാണ് ലയണൽ മെസ്സിയേക്കാൾ ബാലൻ ഡി ഓർ നേടാൻ അർഹരായ താരങ്ങൾ എന്നാണ് പലരുടെയും അഭിപ്രായം.

കോപ ട്രോഫി 2021; ലിയോ മെസ്സി വോട്ട് നൽകിയത് ഈ സൂപ്പർ താരങ്ങൾക്കെന്ന് റിപ്പോർട്ട്‌

സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിച്ച ആ താരം ഇതാ ഇന്ത്യൻ സൂപ്പർ ലീഗിൽ