in

കോപ ട്രോഫി 2021; ലിയോ മെസ്സി വോട്ട് നൽകിയത് ഈ സൂപ്പർ താരങ്ങൾക്കെന്ന് റിപ്പോർട്ട്‌

“എല്ലാം എളുപ്പമാക്കിയ ബാഴ്‌സലോണ ക്ലബ്ബിലെ എല്ലാവർക്കും, എന്റെ എല്ലാ പരിശീലകർക്കും, എന്റെ എല്ലാ സഹതാരങ്ങൾക്കും, പ്രത്യേകിച്ച് ക്യാപ്റ്റൻമാർക്കും നന്ദി. ലയണൽ മെസ്സിയെപ്പോലെ, നിങ്ങൾ എനിക്ക് നൽകിയ എല്ലാ സഹായത്തിനും നന്ദി. എനിക്ക് എപ്പോഴും ഉപദേശം നൽകുന്ന എന്റെ കുടുംബത്തിന് ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു.”

messi's vote has revealed

ലോകഫുട്ബോളിലെ മികച്ച യുവതാരത്തിന് ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന കോപ ട്രോഫി ഈ ഈ വർഷം സ്വന്തമാക്കിയത് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരമായ പെഡ്രി ഗോൺസാലസ് ആണ്. ബാഴ്‌സലോണക്കും സ്പെയിൻ ദേശീയ ടീമിനും വേണ്ടി നടത്തിയ തിളക്കമാർന്ന പ്രകടനമാണ് 19-കാരനായ പെഡ്രിക്ക് ഈ അവാർഡ് നേടിക്കൊടുത്തത്.

ബൊറൂസിയ ഡോർട്ട്മുണ്ട് യുവതാരം ജൂഡ് ബെല്ലിംഗ്ഹാം, ബയേൺ മ്യൂണിക് യുവതാരമായ ജമാൽ മുസിയാല എന്നിവരെ മറികടന്നാണ് 2021-ലെ കോപ ട്രോഫി ബാഴ്‌സലോണ യുവതാരം പെഡ്രി സ്വന്തമാക്കിയത്. അതേസമയം കോപ ട്രോഫിയിൽ മുൻ ബാഴ്സ നായകൻ ലയണൽ മെസ്സി ചെയ്ത വോട്ടുകൾ വെളിപ്പെടുത്തിരിക്കുകയാണ് ഡയറിയോ സ്‌പോർട്‌സ്.

messi’s vote has revealed

ലയണൽ മെസ്സി തന്റെ മുൻ ബാഴ്സ സഹതാരമായ പെഡ്രിക്ക് മൂന്ന് പോയിന്റും, പാരീസ് സെന്റ് ജെർമെയ്ൻ ടീമിൽ നിലവിൽ മെസ്സിയുടെ സഹതാരമായ ന്യൂനോ മെൻഡസിന് രണ്ട് പോയിന്റും, ബൊറൂസിയ ഡോർട്ട്മുണ്ട് യുവതാരം ബെല്ലിംഗ്ഹാമിന് ഒരു പോയിന്റും ലയണൽ മെസ്സി നൽകിയതായി ഡയറിയോ സ്‌പോർട്‌സ് പറയുന്നുണ്ട്.

“എല്ലാം എളുപ്പമാക്കിയ ബാഴ്‌സലോണ ക്ലബ്ബിലെ എല്ലാവർക്കും, എന്റെ എല്ലാ പരിശീലകർക്കും, എന്റെ എല്ലാ സഹതാരങ്ങൾക്കും, പ്രത്യേകിച്ച് ക്യാപ്റ്റൻമാർക്കും നന്ദി. ലയണൽ മെസ്സിയെപ്പോലെ, നിങ്ങൾ എനിക്ക് നൽകിയ എല്ലാ സഹായത്തിനും നന്ദി. എനിക്ക് എപ്പോഴും ഉപദേശം നൽകുന്ന എന്റെ കുടുംബത്തിന് ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു.” – ബാലൺ ഡി ഓർ ചടങ്ങിൽ പെഡ്രി പറഞ്ഞ വാക്കുകളാണിത്.

റയൽ ബെറ്റിസിനെതിരായ ബാഴ്സയുടെ അടുത്ത ലാ ലിഗ മത്സരത്തിന് മുൻപ് പെഡ്രി തന്റെ കോപ ട്രോഫി ക്യാമ്പ് നൗവിലെ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കും. 2021-ലെ വനിതാ ബാലൻ ഡി ഓർ അവാർഡ് നേടിയ ബാഴ്സലോണയുടെ സ്പാനിഷ് താരമായ അലക്സിയ പുറ്റെല്ലസ് തന്റെ വനിതാ ബാലൺ ഡി ഓർ ട്രോഫിയും ബാഴ്സ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കും.

മെസ്സി ബാലൻ ഡി ഓർ അർഹനാണ്, എന്നാൽ മെസ്സി GOAT അല്ല കാരണം വെളിപ്പെടുത്തി ബ്രസീൽ ഇതിഹാസം…

ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ കവർ ചിത്രം ലിയോ മെസ്സിയുടേത്…