in

LOVELOVE OMGOMG LOLLOL CryCry

ലയണൽ മെസ്സി തന്റെ വിനയവും എളിമയുമടങ്ങുന്ന സ്വഭാവത്തിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി..

“ഞാൻ ഒരു തൊഴിലാളിവർഗ കുടുംബത്തിൽ നിന്നാണ് വന്നത്, എന്റെ അച്ഛൻ ദിവസം മുഴുവൻ ജോലി ചെയ്തു, ഞങ്ങൾ എളിമയുള്ള ഒരു അയൽപക്കത്താണ് താമസിച്ചിരുന്നത്. എന്നാൽ ഞങ്ങൾക്ക് ഒന്നിനും കുറവുണ്ടായില്ല, അതിന് ദൈവത്തിനോട്‌ നന്ദിയുണ്ട്.’

messi revealed the secret

ഏഴ് തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ലയണൽ മെസ്സി എന്ന ഫുട്ബോൾ സൂപ്പർ താരത്തിന്റെ വിനയവും എളിമയും സ്വഭാവവുമെല്ലാം വിമർശകരെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. വളരെ ശാന്തനായി നാണം കുണുങ്ങി കാണുന്ന ലയണൽ മെസ്സിയെന്ന മനുഷ്യനെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്?

CR7, പെലെ, മറഡോണ എന്നിവരേക്കാൾ മെസ്സി GOAT ആണോ? മെസ്സിയുടെ മറുപടി ഞെട്ടിച്ചുകളഞ്ഞു..

തന്റെ എളിമയും വിനയവും സ്വഭാവത്തിനെയും പറ്റി സംസാരിച്ചിരിക്കുകയാണ് ലയണൽ മെസ്സി. തന്റെ മാതാപിതാക്കൾ തന്നെയാണ് തന്നിൽ ഈ ശീലങ്ങൾ വളർത്തിയെടുത്തത് എന്നാണ് ലയണൽ മെസ്സി പറഞ്ഞത്.

messi revealed the secret

“ഞാൻ ഒരു തൊഴിലാളിവർഗ കുടുംബത്തിൽ നിന്നാണ് വന്നത്, എന്റെ അച്ഛൻ ദിവസം മുഴുവൻ ജോലി ചെയ്തു, ഞങ്ങൾ എളിമയുള്ള ഒരു അയൽപക്കത്താണ് താമസിച്ചിരുന്നത്. എന്നാൽ ഞങ്ങൾക്ക് ഒന്നിനും കുറവുണ്ടായില്ല, അതിന് ദൈവത്തിനോട്‌ നന്ദിയുണ്ട്.’

“എന്റെ മാതാപിതാക്കൾ എന്നിൽ ആദരവ് വളർത്തി, പ്രത്യേകിച്ച് മറ്റുള്ളവരോട് ആദരവും ബഹുമാനവും കാണിക്കുന്നതിൽ, അതുപോലെ കഠിനാധ്വാനവും വിനയവുമെല്ലാം. ഈ മൂല്യങ്ങൾ ഉൾക്കൊണ്ടാണ് ഞാൻ വളർന്നത്. 13-ാം വയസ്സിൽ ഞാൻ ബാഴ്‌സലോണയിൽ എത്തിയപ്പോൾ ലാ മാസിയയിലും ഇതേ മൂല്യങ്ങൾ കണ്ടെത്തി.” – എന്നാണ് ലയണൽ മെസ്സി പറഞ്ഞത്.

34-ആം വയസ്സിലും ലോകഫുട്ബോളിലെ മികച്ച അവാർഡുകളും മറ്റുമെല്ലാം വാരികൂട്ടുമ്പോഴും ലയണൽ മെസ്സി എന്ന മനുഷ്യന്റെ സ്വഭാവം എല്ലാവരെയും അമ്പരപ്പിക്കുന്നു. നാണം കുണുങ്ങിയായ ലിയോ മെസ്സി എന്ന കുട്ടിതാരത്തിന്റെ മുഖവും അങ്ങനെ നമുക്ക് മറക്കാനാവില്ലലോ…

CR7, പെലെ, മറഡോണ എന്നിവരേക്കാൾ മെസ്സി GOAT ആണോ? മെസ്സിയുടെ മറുപടി ഞെട്ടിച്ചുകളഞ്ഞു..

നെയ്മറിന്റെ ഓഫർ നിരസിച്ചതും വാളിനു പിന്നിൽ കിടന്നതിന്റെയും കാരണം വെളിപ്പെടുത്തി ലിയോ മെസ്സി..