in

LOVELOVE OMGOMG LOLLOL CryCry AngryAngry

CR7, പെലെ, മറഡോണ എന്നിവരേക്കാൾ മെസ്സി GOAT ആണോ? മെസ്സിയുടെ മറുപടി ഞെട്ടിച്ചുകളഞ്ഞു..

“ഞാൻ ഒരിക്കലും സങ്കൽപ്പിക്കാത്ത ഒരു കാര്യമാണിത്, എനിക്ക് താൽപ്പര്യമില്ലാത്ത കാര്യമാണിത്, എന്നെ ഏറ്റവും മികച്ചവനായി കണക്കാക്കിയാലും ഇല്ലെങ്കിലും അത് ഒരു മാറ്റവും വരുത്തുന്നില്ല. ഞാൻ ഒരിക്കലും ഏറ്റവും മികച്ചതാകാൻ ആഗ്രഹിച്ചിട്ടുമില്ല.”

messi goat

ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളാണുള്ളത്. ‘Greatest Of All Time (GOAT)’ ആയി പെലെ, മറഡോണ, റൊണാൾഡോ നസാരിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി etc.. തുടങ്ങി ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളിലൊരാളെയാണ് ഭൂരിഭാഗം പേരും ‘GOAT’ ആയി കണക്കാക്കുന്നത്.

ഏഴ് ബാലൻ ഡി ഓർ പുരസ്‌കാര ജേതാവായ ലയണൽ മെസ്സി ‘GOAT’ ആണെന്ന് പറയുന്നവർ നിരവധി പേരാണുള്ളത്. ലോകഫുട്ബോളിൽ ലയണൽ മെസ്സി നടത്തുന്ന മാന്ത്രിക പ്രകടനവും, കിരീടങ്ങളും അവാർഡുകളുമെല്ലാം ലയണൽ മെസ്സിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു.

messi goat

ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരമായി തന്നെ കണക്കാക്കുന്നതിനേക്കാൾ, ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കുന്നത് മതിയാകുമെന്നാണ് ഇപ്പോൾ ലയണൽ മെസ്സി പറയുന്നത്.

“ഞാൻ ചരിത്രത്തിലെ ഏറ്റവും മികച്ചവനാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല, അല്ലെങ്കിൽ ആ ധാരണ സ്വയം ഉയർത്താൻ ഞാൻ ശ്രമിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം, എന്നെ ചരിത്രത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളായി മറ്റുള്ളവർ കണക്കാക്കുന്നത് മതിയാകും.”

“ഞാൻ ഒരിക്കലും സങ്കൽപ്പിക്കാത്ത ഒരു കാര്യമാണിത്, എനിക്ക് താൽപ്പര്യമില്ലാത്ത കാര്യമാണിത്, എന്നെ ഏറ്റവും മികച്ചവനായി കണക്കാക്കിയാലും ഇല്ലെങ്കിലും അത് ഒരു മാറ്റവും വരുത്തുന്നില്ല. ഞാൻ ഒരിക്കലും ഏറ്റവും മികച്ചതാകാൻ ആഗ്രഹിച്ചിട്ടുമില്ല.” – എന്നാണ് ലയണൽ മെസ്സി പറഞ്ഞത്.

ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ഉയർന്ന വ്യക്തിഗത പുരസ്‌കാരമായ ബാലൻ ഡി ഓർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ താരം മെസ്സിയാണ്, ഏഴ് തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ മെസ്സി ഒരു തവണ ഫിഫ ദി ബെസ്റ്റ് അവാർഡും നേടിയിട്ടുണ്ട്.

ഇനി എന്താണ് ചെയ്യാനുള്ളത് എന്ന ചോദ്യത്തിന് മുൻപിൽ ഒടുവിൽ ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ കുറ്റസമ്മതം

ലയണൽ മെസ്സി തന്റെ വിനയവും എളിമയുമടങ്ങുന്ന സ്വഭാവത്തിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി..