in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

മെസ്സിയോ റൊണാൾഡോയോ നെയ്മറോ? ഖത്തറിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ആർക്ക്?

ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ, നെയ്മർ ജൂനിയർ. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള 3 ഫുട്ബോൾ താരങ്ങളാണ് ഇവർ. ഈ 3 പേർക്കും ലോകത്തിന്റെ എല്ലാകോണുകളിലും ആരാധകർ ഉണ്ട്.എന്നാൽ ലോകകപ്പ് നടക്കുന്ന ഖത്തറിൽ ഇവരിൽ ആർക്കാണ് ഏറ്റവും കൂടുതൽ പിന്തുണയുള്ളത്?

ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ, നെയ്മർ ജൂനിയർ. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള 3 ഫുട്ബോൾ താരങ്ങളാണ് ഇവർ. ഈ 3 പേർക്കും ലോകത്തിന്റെ എല്ലാകോണുകളിലും ആരാധകർ ഉണ്ട്.

എന്നാൽ ലോകകപ്പ് നടക്കുന്ന ഖത്തറിൽ ഇവരിൽ ആർക്കാണ് ഏറ്റവും കൂടുതൽ പിന്തുണയുള്ളത്? ഒരു പ്രമുഖ കായിക മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ഖത്തറിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് അർജന്റീനിയൻ സൂപ്പർതാരമായ ലയണൽ മെസ്സിയെയാണ് എന്നാണ്.

മെസ്സിയുടെ മികച്ച പ്രകടനവും മെസ്സിയുടെ സ്കില്ലുകളും മാത്രമല്ല ഖത്തർ ജനത ലയണൽ മെസ്സിയെ ഇഷ്ടപ്പെടാനുള്ള കാരണം.അതിനു പിന്നിൽ ചില രാഷ്ട്രീയ കാരണങ്ങൾ കൂടിയുണ്ട്.

നേരത്തെ ഇസ്രായേലുമായുള്ള സൗഹൃദം മത്സരം അർജന്റീന ഒഴിവാക്കിയിരുന്നു. ഇസ്രായേൽ- ഫലസ്തീൻ വിഷയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ഇസ്രായേലിനെതിരെയുള്ള സൗഹൃദ മത്സരം അർജന്റീന ഒഴിവാക്കിയത്.

അർജന്റീനൻ ടീമിന്റെ ഈ നിലപാട് ഖത്തർ ജനങ്ങളിൽ കൂടുതൽ ലയണൽ മെസ്സിയെയും അർജന്റീനയെയും ഇഷ്ടപ്പെടാൻ കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.ഖത്തറിൽ പന്തുരുളുമ്പോൾ ഖത്തറിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ലയണൽ മെസ്സിക്കും അർജന്റീനക്കും ആണ് എന്നുള്ളത് മെസ്സിക്കും അർജന്റീനക്കും ഒരു അനുകൂല ഘടകമാണ്.

ലോകക്കപ്പിൽ നാണംകെട്ട റെക്കോഡുമായി ഖത്തർ…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ താരങ്ങൾ ടീമിലെത്തും; ഐഎസ്എല്ലിലെ മോശം ഫോമിനിടയിലും വമ്പൻ പ്രഖ്യാപനം