ഈ ഐഎസ്എൽ സീസണിൽ ഏറ്റവും മോശം ഫോമിൽ തുടർന്ന ടീമാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇതുവരെ അവർ ഏഴു മത്സരങ്ങളാണ് കളിച്ചത്. എന്നാൽ ഈ ഏഴു മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിട്ടില്ല. എന്തിനേറെ സമനിലയിലൂടെ ഒരു പോയിന്റ് പോലും അവർക്ക് നേടാൻ സാധിച്ചിട്ടില്ല.ഇപ്പോഴും പോയിന്റ് പട്ടികയിൽ അവരുടെ പോയിന്റ്നില പൂജ്യമാണ്.
ഇപ്പോഴിതാ നോർത്ത് ഈസ്റ്റിന്റെ ഈ അവസ്ഥ മാറ്റാൻ ഒരുങ്ങി തന്നെയാണ് നോർത്ത് ഈസ്റ്റ് പരിശീലകനായ മാർക്കോ ബാൽബുൽ ഇറങ്ങിയിരിക്കുന്നത്. ഇതിനോടകം തന്നെ നോർത്ത് ഈസ്റ്റിന്റെ കോച്ചിങ് സ്റ്റാഫിലെ ചിലരെ മാർക്കോ ബാൽബുൽ നീക്കം ചെയ്തിരുന്നു. പകരം കോച്ചിങ് സ്റ്റാഫിലേക്ക് പുതിയ ആളുകളെ കൊണ്ട് വരാനാണ് ബാൽബുലിന്റെ നീക്കം.
അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെയും പരാജയപ്പെട്ടെങ്കിലും മുബൈയ്ക്ക് എതിരായ മത്സരത്തിനു മുമ്പ് മാർക്കോ ബാൽബുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞ കാര്യവും ഏറെ ശ്രദ്ധേയമാണ്. ടീമിന്റെ നിലവിലെ അവസ്ഥ തങ്ങൾക്ക് വ്യക്തമായി അറിയാമെന്നും എന്നാൽ ഇതിനുള്ള പരിഹാരം ജനുവരി ട്രാൻസ്ഫറിൽ ഉണ്ടാകുമെന്നാണ് നോർത്ത് ഈസ്റ്റ് പരിശീലകൻ പറയുന്നത്.
ജനുവരി ട്രാൻസ്ഫറിൽ കുറഞ്ഞത് മൂന്നോ നാലോ മികച്ച താരങ്ങളെ തങ്ങൾ ടീമിൽ എത്തിക്കും എന്നാണ് നോർത്ത് ഈസ്റ്റ് പരിശീലകൻ പറയുന്നത്. പുതിയ താരങ്ങൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തുന്നതോടുകൂടി ടീമിന്റെ തുടർച്ചയായി പരാജയങ്ങൾക്ക് മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരും.
ഒരു സമയത്ത് ഐസില്ലിൽ മികച്ച ആരാധക പിന്തുണയുള്ള ടീമുകളിൽ ഒന്നായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. എന്നാൽ സമീപ കാലത്തെ ടീമിന്റെ മോശം പ്രകടനത്തിൽ ആരാധകരിൽ പലരും ടീമിനെ കൈവിടുകയും ചെയ്തു.