in , , ,

LOVELOVE LOLLOL CryCry

ടോപ്പ് അഞ്ചിൽ ലൂണയും, ഐഎസ്എലിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങൾ ഇവരെല്ലാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ ആവേശകരമായി മുന്നോട്ട് കുതിക്കുകയാണ്. സീസണിൽ ഇതുവരെ 40 മത്സരങ്ങൾ നിന്ന് 118 ഗോളുകളാണ് പിറന്നത്. ആവറേജ് ഗോൾസ് പെർ മാച്ച് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2.95ആണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ ആവേശകരമായി മുന്നോട്ട് കുതിക്കുകയാണ്. സീസണിൽ ഇതുവരെ 40 മത്സരങ്ങൾ നിന്ന് 118 ഗോളുകളാണ് പിറന്നത്. ആവറേജ് ഗോൾസ് പെർ മാച്ച് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2.95ആണ്.

ഗോളുകൾ നേടുന്നത്തിന് ഒപ്പരം ഐഎസ്എലിൽ ഒട്ടനവധി അവസരങ്ങൾ സൃഷ്ടിക്കാനും താരങ്ങൾക്ക് കഴിഞ്ഞിറ്റുണ്ട്. നമ്മുക്ക് ഇനി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ അവസരങ്ങൾ സൃഷ്ടിച്ച ടോപ്പ് അഞ്ച് താരങ്ങൾ ആരൊക്കെയാണ് നോക്കാം.

എട്ടാം റൗണ്ട് കഴിയുമ്പോൾ ഐഎസ്എലിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച താരം മുംബൈ സിറ്റി എഫ്സിയുടെ ഗ്രെഗ് സ്റ്റുവർട്ടാണ്. എട്ട് മത്സരങ്ങൾ നിന്ന് 27 അവസരങ്ങളാണ് താരം മുംബൈക്കി വേണ്ടി സൃഷ്ടിച്ചത്.

രണ്ടാം സ്ഥാനത്ത് എടികെ മോഹൻ ബഗാന്റെ മാധ്യനിര താരം ഹ്യൂഗോ ബൗമസാണുള്ളത്. ഏഴ് മത്സരങ്ങൾ നിന്ന് 22 അവസരങ്ങളാണ് താരം സൃഷ്ടിച്ചത്. 19 അവസരങ്ങൾ സൃഷ്ടിച്ച എഫ്സി ഗോവയുടെ എഡു ബേഡിയാണ് മൂന്നാം സ്ഥാനത്ത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഏഴ് മത്സരങ്ങൾ നിന്ന് ഇതോടകം 18 അവസരങ്ങളാണ് താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സൃഷ്ടിച്ചത്. ഒപ്പം താരത്തിന്റെ പേരിൽ രണ്ട് ഗോളും ഒരു അസ്സിസ്റ്റുമുണ്ട്.

അഞ്ചാം സ്ഥാനത്തേക് നോക്കുമ്പോൾ എടികെ മോഹൻ ബഗാൻ താരം ദിമിത്രി പെട്രാറ്റോസാണുള്ളത്. സീസണിൽ ഇതോടകം ആറ് മത്സരങ്ങൾ നിന്നും 17 അവസരങ്ങൾ താരം സൃഷ്ടിച്ച് കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം റൗണ്ട് വ്യാഴാഴ്ച മുംബൈ സിറ്റി എഫ്സി എഫ്സി ഗോവയെ നേരിടുന്നത്തോടെ തുടങ്ങും. ഡിസംബർ നാലിന് ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ താരങ്ങൾ ടീമിലെത്തും; ഐഎസ്എല്ലിലെ മോശം ഫോമിനിടയിലും വമ്പൻ പ്രഖ്യാപനം

ടി20 ലോകകപ്പിന്റെ ഫോർമാറ്റ് മാറ്റാൻ ഐസിസി; അടുത്ത ലോകകപ്പിൽ പുതിയ ഫോർമാറ്റ്;മികച്ച നീക്കമെന്ന് ആരാധകർ