in , ,

ഇന്റർമിയായിൽ മെസ്സിയുടെ അരങ്ങേറ്റം അടുത്ത മാസം; ഗ്യാലറിയിൽ ഇരിപ്പിടങ്ങൾ കൂട്ടുന്നു…

ഇപ്പോൾ എല്ലാ മെസ്സി ആരാധകരുടെയും സംശയമാണ് താരം എന്ന് ഇന്റർ മിയാമിയിൽ അരങ്ങേറ്റം കുറിക്കുമെന്നത്. ഇതിനുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്റർമിയാമി ഉടമ ജോർജി മാസ്. താരത്തിന്റെ ഇന്റർമിയാമിയിലെ ആദ്യ മത്സരം ഇനിയും ഒരു മാസം കൂടി വൈക്കും.

ഒട്ടേറെ നാടകീയ മുഹൂർത്തങ്ങൾക്ക് ശേഷമായിരുന്നു അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സി മേജർ സോക്കർ ലീഗിലെ ഇന്റർമിയാമിയിൽ ചേർന്നത്. ഏകദേശം 60 മില്യൺ മുടക്കിയാണ് ഇന്റർമിയാമി താരത്തെ സ്വന്തമാക്കിയത്.

ഇപ്പോൾ എല്ലാ മെസ്സി ആരാധകരുടെയും സംശയമാണ് താരം എന്ന് ഇന്റർ മിയാമിയിൽ അരങ്ങേറ്റ മത്സരം കളിക്കുമെന്ന്. ഇതിനുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്റർമിയാമി ഉടമ ജോർജി മാസ്. താരത്തിന്റെ ഇന്റർമിയാമിയിലെ ആദ്യ മത്സരം ഇനിയും ഒരു മാസം കൂടി വൈക്കും.

ജൂലൈ 22ന് ക്രുസ് അഴുലെത്തിനെതിയുള്ള മത്സരത്തിലായിരിക്കും മെസ്സി ഇന്റർമിയാമിക്ക് വേണ്ടി ആദ്യ മത്സരം കളിക്കുക. ഇതിനോടനുബന്ധിച്ച് വമ്പൻ മാറ്റങ്ങളാണ് ഇന്റർ മിയാമിയുടെ സ്റ്റേഡിയത്തിൽ വരാൻ പോകുന്നത്.

മെസ്സിയുടെ വരവ് പ്രമാണിച്ച് മയാമിയുടെ ഹോം ഗ്രൗണ്ടായ ഡിആർവി പിങ്ക് സ്റ്റേഡിയത്തിൽ 3000 അധിക ഇരിപ്പിടങ്ങൾ സജ്ജമാക്കും. ഇതോടെ സ്റ്റേഡിയത്തിന്റെ പരമാവധി ശേഷി 22,000മായി ഉയരും.

https://twitter.com/ESPNFC/status/1671095194362560512?t=i45f_UJt4Yu_VojAPbi-3A&s=19

ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ മുംബൈയും വിദേശത്തേക്ക്…

“എന്റെ ഭാഗത്ത് തെറ്റില്ല “; പാക്കിസ്ഥാനെതിരെ ചുവപ്പുകാര്‍ഡ് കിടിയശേഷം പ്രതികരണവുമായി ഇന്ത്യൻ പരിശീലകൻ…