in

LOVELOVE CryCry

ലയണൽ മെസ്സിയുടെ 2021-2022 സീസണിലെ കണക്കുകൾ ഇങ്ങനെയാണ്

യുവേഫ ചാമ്പ്യൻസ് ലീഗിലാകട്ടെ ലയണൽ മെസ്സി മികച്ച പ്രകടനമാണ് നടത്തുന്നത്. 5 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് താരം നേടിയത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ ശക്തരായ റയൽ മാഡ്രിഡിനെ നേരിടുമ്പോഴും മെസ്സിയുടെ ഈ കണക്കുകൾ പിസ്ജിക്ക് നേരിയ ആശ്വാസം നൽകുന്നതാണ്.

എഫ്സി ബാഴ്സലോണയിൽ നിന്ന് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പാരിസ് സെന്റ് ജർമയിനിലെത്തിയ അർജന്റീന നായകൻ ലയണൽ മെസ്സിക്ക് പാരിസിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തന്റെ കരിയറിൽ ആദ്യമായാണ് ബാഴ്സലോണയല്ലാത്ത മറ്റൊരു ക്ലബ്ബിന് വേണ്ടി മെസ്സി ജേഴ്സിയണിയുന്നത്.

2021-2022 സീസണിൽ പിസ്ജിക്ക് വേണ്ടി 17 മത്സരങ്ങളാണ് നിലവിലെ ബാലൻ ഡി ഓർ ജേതാവായ ലയണൽ മെസ്സി കളിച്ചിട്ടുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ, 6 അസിസ്റ്റുകൾ മെസ്സി നേടിയെങ്കിലും, മെസ്സി എന്ന ലോകോത്തര താരത്തിൽ നിന്നും ഇതിലും കൂടുതൽ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണിൽ നഷ്ടമായ ലീഗ് കിരീടം തിരിച്ചുപിടിക്കുവാൻ ഒരുങ്ങുന്ന പിസ്ജി പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ ലയണൽ മെസ്സിയുടെ ലീഗിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഇതുവരെ കളിച്ച 12 ലീഗ് മത്സരങ്ങളിൽ നിന്ന് 1ഗോൾ, 6 അസിസ്റ്റുകൾ എന്നിവ നേടിയ ലയണൽ മെസ്സി തന്റെ മികച്ച ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

യുവേഫ ചാമ്പ്യൻസ് ലീഗിലാകട്ടെ ലയണൽ മെസ്സി മികച്ച പ്രകടനമാണ് നടത്തുന്നത്. 5 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് താരം നേടിയത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ ശക്തരായ റയൽ മാഡ്രിഡിനെ നേരിടുമ്പോഴും മെസ്സിയുടെ ഈ കണക്കുകൾ പിസ്ജിക്ക് നേരിയ ആശ്വാസം നൽകുന്നതാണ്.

ലയണൽ മെസ്സിയുടെ 2021/22 സീസണിലെ പാരിസ് സെന്റ് ജർമയിൻ സ്ഥിതിവിവരക്കണക്കുകൾ..

മത്സരങ്ങൾ: 17

ഗോളുകൾ: 6

അസിസ്റ്റുകൾ: 6

2021-2022 സീസണിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രകടനത്തിന്റെ കണക്കുകൾ ഇതാ

ഗ്രീൻവുഡിന്റെ ഭാവി ഇനിയെന്ത്, ഗുരുതര ആരോപണവുമായി പെൺകുട്ടി …